HOME
DETAILS

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ സന്നദ്ധം: ജില്ലാ സഹകരണബാങ്ക്

  
backup
January 04 2018 | 09:01 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95


പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണം ഏറ്റെടുക്കാന്‍ ജില്ലാ സഹകരണബാങ്ക് സന്നദ്ധമാണെന്നും ഇതിനായി പ്രാഥമിക സഹകരണസംഘങ്ങളുടെ സമിതി രൂപീകരിക്കുമെന്നും ജില്ലാ സഹകരണബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ എം.കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ സംഭരണ വിലയനുസരിച്ച് ഒന്നാം വിളക്ക് 221.70 കോടി രൂപയും രണ്ടാം വിളക്ക് 284.62 കോടി രൂപയുമാണ് പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരുന്നത്. ജില്ലയില്‍ 94 സര്‍വീസ് സഹകരണബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇവയുടെ ആകെ നിക്ഷേപം 6090 കോടി രൂപയും പ്രൈമറി ബാങ്കുകള്‍ മറ്റ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് 2516 കോടി രൂപയുമാണ്. 1500ഓളം ജീവനക്കാര്‍ പ്രൈമറി സഹകരണബാങ്കുകളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. നിക്ഷേപത്തിന്റെ 70 ശതമാനം തുകയാണ് വായ്പയായി നല്‍കുന്നത്. നെല്ല് സംഭരണത്തിന് ഒരുവര്‍ഷം ആവശ്യമായി വരുന്ന 500 കോടി രൂപ സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയായി നല്‍കുന്നതിന് യാതൊരു പ്രയാസവുമില്ല. ആവശ്യമെങ്കില്‍ കുറഞ്ഞ പലിശക്ക് ജില്ലാ ബാങ്കും വായ്പ നല്‍കും. ഇതിനായി പ്രൈമറി സഹകരണബാങ്കുകളില്‍ നിന്നും നിശ്ചിത തുക സമാഹരിച്ച് ജില്ലാ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. നെല്ല് സംഭരിച്ചയുടന്‍ പണം ലഭിക്കുന്നില്ല, സംഭരണത്തിലെ കാലതാമസം, സ്വകാര്യമില്ലുകാരുടെ ചൂഷണം, സമയത്ത് സംഭരിക്കാത്തതിനാല്‍ ചുരുങ്ങിയ വിലയ്ക്ക് പുറത്ത് നെല്ല് വില്‍ക്കേണ്ടി വരുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ അഭിമൂഖീകരിക്കുന്നു.
പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുകയാണെങ്കില്‍ നെല്ല് നല്‍കിയ ഉടന്‍ പണം നല്‍കാനും സംഭരണത്തിലെ തടസ്സങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാനും കഴിയും. കൈാര്യ ചെലവ്, കടത്തുകൂലി എന്നിവ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിനുള്ള നടപടികളും എടുത്താല്‍ നെല്ല് സംഭരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നെല്ല് നല്‍കിയ കര്‍ഷകന് ഉടന്‍തന്നെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭ്യമാക്കാനും കഴിയും. ഇതിനുള്ള നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച നടക്കുന്ന നെല്‍കര്‍ഷക സംഗമത്തില്‍ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും എം.കെ ബാബു പറഞ്ഞു. നിലവില്‍ ജില്ലാ സഹകരണ ബാങ്ക് നെല്‍കര്‍ഷകര്‍ക്ക് കാലതാമസമില്ലാതെ സംഭരണവില നല്‍കുന്നുണ്ട്.
സര്‍വീസ് ബാങ്കുകളുടെ നിയമാവലിയില്‍ അംഗങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്നതിനും മെച്ചപ്പെട്ട വില ലഭ്യമാക്കാനും വിത്ത്, വളം, കീടനാശിനി എന്നിവ വാങ്ങി വില്‍പ്പന നടത്തുകയും പ്രധാന ഉദ്ദേശ്യങ്ങളാണ്. ജില്ലയില്‍ സംഭരിക്കുന്ന നെല്ല് പാഡികോവഴി സംസ്‌കരിച്ച് അരിയാക്കി സ്വന്തം ബ്രാന്റില്‍ വില്‍പ്പന നടത്തുകയോ, സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കുകയോ ചെയ്യാനും കഴിയും. പാഡികോയുടെ മില്ലില്‍ ഒരു ദിവസം 120 ടണ്‍ നെല്ല് അരിയാക്കാന്‍ സംവിധാനമുണ്ട്. പാഡികോയെ പ്രധാന ഏജന്‍സിയായി വച്ച് പ്രൈമറി സംഘങ്ങള്‍ നിയമിക്കുന്ന പാഡി ഇന്‍സ്‌പെക്ടര്‍ നെല്ലിന്റെ ഗുണമേന്മ ഉറപ്പാക്കി കൊയ്ത്ത് കേന്ദ്രത്തില്‍നിന്നുതന്നെ സംഭരിക്കാന്‍ കഴിയും. നെല്ല് അളന്നു നല്‍കിയ പി.ആര്‍.എസ് ബാങ്കുകളില്‍ എത്തുന്ന മുറക്ക് കര്‍ഷകന് പണം അക്കൗണ്ടില്‍ എത്തുകയും ചെയ്യും.
ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ആറു ഘട്ടത്തിലും സംസ്ഥാനത്തു തന്നെ ഒന്നാമതായ ജില്ലാ സഹകരണ ബാങ്കിന് നെല്ല് സംഭരണവും സുഗമമായി ഏറ്റെടുക്കാന്‍ കഴിയുന്ന കഴിവുള്ള ജീവനക്കാരുണ്ടെന്നും എം.കെ ബാബു പറഞ്ഞു.
ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ. സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, ശിവസുന്ദരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago