HOME
DETAILS
MAL
സംഘര്‍ഷം പുകയുന്നതിനിടെ കണ്ണൂരില്‍ സി.പി.എം നേതാവ് ആര്.എസ്.എസ് വേദിയില്‍
backup
January 04 2018 | 10:01 AM
പാനൂര്‍: പാര്‍ട്ടി അനുമതിയില്ലാതെ ആര്.എസ്.എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയില്‍ സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി പങ്കെടുത്തത് വിവാദമാകുന്നു. പാനൂര്‍ യു.പി സ്കൂളില്‍ നടന്ന സേവാഭാരതി പാനൂര്‍ യൂനിറ്റ് ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമന് പങ്കെടുത്തത്.
സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ ആര്.എസ്.എസാണെന്ന് സി.പി.എം ആരോപിക്കുമ്പോഴും ലോക്കല്‍ സെക്രട്ടറി ആര്.എസി.എസിന്റെ വേദിയില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്.
2013ല്‍ പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് അന്ന് പഞ്ചായത്ത് മെമ്പറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ നടപടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."