HOME
DETAILS
MAL
പെണ്‍മക്കളുടെ മാനത്തേക്കാള്‍ വലുതാണ് വോട്ട്: വിവാദ പരാമര്‍ശവുമായി ശരത് യാദവ്
backup
January 25 2017 | 07:01 AM
പട്‌ന: വിവാദ പ്രസ്താവനയുമായി ജനതാദള്‍ യുണൈറ്റഡ് പ്രസിഡന്റ് ശരത് യാദവ്. പെണ്‍മക്കളുടെ മാനത്തേക്കാള്‍ പ്രധാനമാണ് തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ അഭിമാനം എന്നാണ് ശരത് യാദവ് പട്‌നയില്‍ നടന്ന പാര്‍ടി പരിപാടിയില്‍ പറഞ്ഞത്.
പെണ്‍മക്കളുടെ അഭിമാനം ഒരു ഗ്രാമത്തിനോ സമുദായത്തിനോ ആണ് നാണക്കേടുണ്ടാക്കുക, എന്നാല്‍ വോട്ട് വില്‍ക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും പരിപാടിയില്‍ ശരദ് യാദവ് പറഞ്ഞു.
സ്ത്രീവിരുദ്ധമായ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
#WATCH: Senior JDU leader Sharad Yadav says "Beti ki izzat se vote ki izzat badi hai" in Patna (Jan 24th) pic.twitter.com/kvDxZpO2iZ
— ANI (@ANI_news) January 25, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."