ബഹ്‌റൈന്‍ കേരളീയ സമാജം പ്രവാസി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വിവിധ പ്രവാസി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഥമ അവാര്‍ഡുകള്‍ സമ്മാനിച്ചത്.
പ്രവാസി ഔട്ട്സ്റ്റാന്റിംഗ് ബിസിനസ് ഐക്കണ്‍ പുരസ്‌കാരം ഇറാം ഗ്രൂപ്പ് മേധാവി ഡോ. സിദ്ദീഖ് അഹമ്മദിനും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍ മത്തായിക്കുമാണ് രമേശ് ചെന്നിത്തല സമ്മാനിച്ചത്.
തുടര്‍ന്ന് നടന്ന പ്രഭാഷണത്തില്‍ ഗള്‍ഫ് മലയാളികള്‍ നാടിന്റെ നട്ടെല്ലാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഗള്‍ഫ് മലയാളികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. സമാജം സെക്രട്ടറി എന്‍.കെ. വീരമണി പുരസ്‌കാര ജേതാക്കളെ പൊന്നാട അണിയിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പ്രശസ്തിപത്രം കൈമാറി. വ്യവസായ രംഗത്ത് വന്‍വിജയങ്ങള്‍ നേടുമ്പോഴും സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുകയും സാമൂഹിക പ്രതിബദ്ധതയോടെ രംഗത്തിറങ്ങുകയും ചെയ്യുന്നവരാണ് ഡോ. സിദ്ദീഖ് അഹമ്മദും ജോണ്‍ മത്തായിയുമെന്ന് രാധാകൃഷ്ണപിള്ള വ്യക്തമാക്കി.
ഇന്ത്യയെമ്പാടും ഇ ടോയ്‌ലെറ്റ് പദ്ധതിയിലൂടെ ജനശ്രദ്ധ പിടിച്ചെടുത്ത ഇറാം ഗ്രൂപ്പ് ഇത്തവണ ജലസംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കേരളം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കാന്‍ പോകുന്ന ഈ സമയത്ത് ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം എല്ലാവരേയും ബോധവത്കരിക്കുന്നതിന് ക്രിയാത്മക പദ്ധതികളാണ് ഇറാം ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും ഡോ. സിദ്ദീഖ് അഹമ്മദ് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.
'സേവ് വാട്ടര്‍ സേവ് എര്‍ത്ത്' എന്ന പദ്ധതിയ്ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴവെള്ള സംഭരണത്തിനായി ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ തടയണകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഇതിനകം ഇറാം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. വെള്ളം ദുര്‍വ്യയം ചെയ്യുന്നതിനെതിരേയും ബോധവല്‍ക്കരണം നടത്തുന്നു. ഗള്‍ഫ് മലയാളികളുടെ കൂടി സഹകരണവും പിന്തുണയും ഇറാം ഗ്രൂപ്പിന്റെ ജലസംരക്ഷണ പദ്ധതിക്ക് അനിവാര്യമാണെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."