ബി.ജെ.പിയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി അഖിലേഷ് യാദവ്
ലഖിംപൂര്‍ഖേരി(യു.പി): കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞടുപ്പു പ്രചാരണം സജീവമായി. ബി.ജെ.പിയ്ക്കെതിരായ കടുത്ത വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം ഉത്തര്‍പ്രദേശില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിട്ടുകൊണ്ടുള്ള പ്രചാരണത്തിന് വലിയ സ്വീകാര്യതയും ഉണ്ടാകുന്നുണ്ട്. ഇന്നലെ ലഖിംപൂര്‍ ഖേരിയയില് സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രകാശ് അഗര്‍വാളും മുഖ്യമന്ത്രി അഖിലേഷ് യാദവും വേദി പങ്കിട്ടു. ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലെത്തിയതോടെ കോണ്‍ഗ്രസിന്റെ കൈത്താങ്ങിലൂടെ എസ്.പിയുടെ സൈക്കിള്‍ അതിവേഗം ചലിക്കുമെന്ന് അഖിലേഷ് പറഞ്ഞു.
ജനങ്ങളെ എങ്ങനെ വഴിതെറ്റിയ്ക്കാമെന്ന് നോട്ട് നിരോധനത്തിലൂടെ ബി.ജെ.പി കാണിച്ചുതന്നുവെന്ന് അഖിലേഷ് ആരോപിച്ചു. എ.ടി.എമ്മുകള്‍ക്ക് മുന്നിലും ബാങ്കുകള്‍ക്ക് മുന്നിലും ജനങ്ങളെ വരിയില്‍ നിര്‍ത്താനുള്ള തീരുമാനം മനസില്‍ കണ്ടാണോ നല്ല നാളുകള്‍ വരുമെന്ന് മോദി പറഞ്ഞതെന്നും അഖിലേഷ് ചോദിച്ചു. വരിയില്‍ നിന്ന് ജനങ്ങള്‍ ജീവിതം പാഴാക്കാതിരിയ്ക്കാന് യു.പി സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."