നിക്കി ഹാലെ യു.എന്നിലെ യു.എസ് സ്ഥാനപതി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ യു.എസ് സ്ഥാനപതിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജ നിക്കി ഹാലെയെ സെനറ്റ് അംഗീകരിച്ചു. സൗത്ത് കരോലിനയിലെ ഗവര്‍ണറാണ് നിലവില്‍ നിക്കി. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ നാലിനെതിരേ 96 വോട്ടുകള്‍ക്കാണ് നിക്കി തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ പദവിയോടെ അവര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും. ട്രംപിന്റെ 14അംഗ കാബിനറ്റില്‍ അംഗമല്ലെങ്കിലും കാബിനറ്റ് റാങ്കുള്ള പദവിയാണ് യു.എന്‍ സ്ഥാനപതി പദവി. അമേരിക്കയുടെ യു.എന്‍ സ്ഥാനപതിയായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിനു കൂടി അര്‍ഹയാണ് 45 കാരിയായ നിക്കി.
സൗത്ത് കരോലിനാ ഗവര്‍ണര്‍ എന്ന നിലയില്‍ ജനക്ഷേമകരമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ നിക്കി കഴിവ് തെളിയിച്ച നേതാവാണെന്ന് റിപ്പബ്ലിക്കന്‍ ചെയര്മാന് (ഫോറിന് റിലേഷന്‍സ് കമ്മിറ്റി) സെനറ്റര്‍ ബോബ് കോര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."