ജപ്പാന് കുടിവെള്ള പദ്ധതി: നിയമസഭാ സമിതി സന്ദര്‍ശനം നടത്തി
ഫറോക്ക്: ജപ്പാന് കുടിവെള്ള പദ്ധതിയിയിലുള്പ്പെടുത്തി ഫറോക്ക്-കരുവന്തിരുത്തി കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി പരിശോധിക്കാനെത്തി. സമിതി ചെയര്മാന് എസ്. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ സംഘമാണ് ഇന്നലെ ഉച്ചയോടെ ഫറോക്കിലെത്തിയത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. നഗരസഭാ അധികൃതര്‍ പ്രവൃത്തിയെക്കുറിച്ചു വിശദീകരിച്ചു.
സമതി അംഗങ്ങളായ എ.പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, സി.കെ ശശീന്ദ്രന്, കോവൂര്‍ കുഞ്ഞിമോന് എന്നീ എം.എല്‍.എമാരാണ് സംഘത്തിലുണ്ടായിരുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സുഹറാബി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. ആസിഫ്, കൗണ്‍സിലര്‍ എം. മമ്മു, വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് പി. സന്തോഷ്കുമാര്‍, അസി. എക്സി എന്‍ജിനീയര്‍ അഷ്റഫ് എന്നിവരും കൂടെയുണ്ടായിരുന്നു.
ജില്ലയില്‍ ഫറോക്ക്, ഉണ്ണികുളം, മടവൂര്‍, ചാത്തമംഗലം എന്നിവടങ്ങളിലെ പ്രവൃത്തികളാണ് സമിതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."