ചെറുവണ്ണൂരില്‍ കുടിവെള്ള വിതരണം ഊര്‍ജിതപ്പെടുത്തും: കോര്‍പറേഷന്‍
ഫറോക്ക്: കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂരില്‍ ശുദ്ധജല വിതരണത്തിനും കുടിവെളള സ്രോതസുകള്‍ ശുദ്ധീകരിക്കാനും തീരുമാനം. ടാങ്കറുകള്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താനും ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന ഇന്റര്‍സെക്ടര്‍ യോഗം തീരുമാനിച്ചു.
പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡ്രൈനേജുകള്‍ ശുചീകരിക്കുന്നതിനും ഹോട്ടലുകളുള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും തീരുമാനമായി. ഇതോടനുബന്ധിച്ചു കോര്‍പറേഷന്‍ ചെറുവണ്ണൂര്‍ - നല്ലളം മേഖലയിലെ ഡിവിഷനുകളിലും കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും.
ഈ മാസം 29നും ഏപ്രില്‍ രണ്ടിനും നടക്കുന്ന പോളിയോ തുളളിമരുന്ന് പരിപാടിയില്‍ മേഖലയിലെ 51 ബൂത്തുകളിലായി തുളളിമരുന്ന് നല്‍കും. ഇതിനായി വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരുമായി 120 പേര്‍ രംഗത്തിറങ്ങും. ഇവര്‍ക്കായി പരിശീലനവും നല്‍കി.
വിവിധ തലങ്ങളില്‍ ആരോഗ്യ ക്ലാസുകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികളിടെ വിളര്‍ച്ച നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഡബ്ല്യൂ.ഐ.എഫ്.എസ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് രക്ഷിതാക്കളുടെ യോഗം വിളിക്കും. ദേശീയ വിരമുക്ത ദിനത്തില്‍ നഴ്‌സറി മുതല്‍ പ്ലസ്ടു തലം വരെ വിരഗുളിക നല്‍കും. കോര്‍പ്പറേഷന്‍ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ പി.സി രാജന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപക് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊയ്തീന്‍കുട്ടി ആടംപുലാന്‍ റിപ്പോര്‍ട്ട് അവതരപ്പിച്ചു. കൗണ്‍സിലര്‍മാരായ കെ.എം റഫീഖ്, സയ്യിദ് എസ്.വി മുഹമ്മദ് ഷമീല്‍, എം.മൊയ്തീന്‍, ചെരാല്‍ പ്രമീള, സി.ഡി.പി.ഒ ജാസ്മിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."