റിപ്പബ്ലിക് ദിനം; കെ.എസ്.ടി.യു ക്വിസ് മത്സരം നടത്തി
മുക്കം: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.ടി.യു മുക്കം സബ് ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു. സകൂള്‍ വിദ്യാര്‍ഥികള്‍ക്കായി എല്‍.പി, യു.പി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്‍ഡറി തലങ്ങളിലാണ് മത്സരം നടന്നത്.
സമ്മാനദാന ചടങ്ങ് മുക്കം നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബൂബക്കര്‍ അധ്യക്ഷനായി. മുക്കം എ.ഇ.ഒ ലൂക്കോസ് മാത്യു, ജില്ലാ പഞ്ചായത്തംഗം പി.ടി.എം ഷറഫുന്നീസ ടീച്ചര്‍,കെ.എം.എ നാസര്‍, കെ.അസീസ് ,ഇബ്രാഹിം മാസ്റ്റര്‍,യു.പി അബ്ദുല്‍ റസാഖ്, സുധാകരന് മാസ്റ്റര്‍, ഗഫൂര്‍ മാസ്റ്റര്‍,ജി.അബദുല്‍ റഷീദ്, കെ. ജാബിര്‍, പി.കെ ഷരീഫുദ്ധീന്‍ സംസാരിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം ഒന്നാം സ്ഥാനം സന (എം.കെ.എച്ച് .എം .എം ഒ വി.എച്ച് എസ് എസ് മുക്കം ) , രണ്ടാം സ്ഥാനം ആഷിഖ് (സെന്റ് സെബാസ്റ്റിയന് സ്കൂള്‍ കൂടരഞ്ഞി), മൂന്നാം സ്ഥാനം ജോസഫ് (സെന്റ്.സെബാസ്റ്റ്യന്‍ സ്കൂള്‍ കൂടരഞ്ഞി ),ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം അനന്ദു ( ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി ), രണ്ടാം സ്ഥാനം മുഹമ്മദ് ഷാഫി (പി.ടി.എം.എച്ച്.എസ് കൊടിയത്തൂര്‍), മൂന്നാം സ്ഥാനം സിദ്ധാര്‍ഥ് ഇ.കെ ( പി.ടി.എം എച്ച് എസ് കൊടിയത്തൂര്‍ ),
യു.പി വിഭാഗം ഒന്നാം സ്ഥാനം ഭവ്യ ബാബു (ജി.എം.യു.പി ചേന്ദമംഗല്ലൂര്‍ ), രണ്ടാം സ്ഥാനം ശ്രീധര്‍ ജി.ലാല്‍ (എസ്.ജെ.യു പി പുല്ലൂരാംപാറ), മൂന്നാം സ്ഥാനം ഫാത്തിമ ഫിദ (ജി.എം.യു.പി കൊടിയത്തൂര്‍) എല്‍ പി വിഭാഗം ഒന്നാം സ്ഥാനം അബ്ദുല്ല റനീം (സലഫി പ്രൈ മറി കൊടിയത്തൂര്‍), രണ്ടാം സ്ഥാനം ലിയോണ്‍ ബാസ്റ്റിന് ബെന്നി (സെന്റ് ജോസഫ് പുല്ലൂരാംപാറ ), മൂന്നാം സ്ഥാനം ഡിയോണ്‍ ഡൊമിനിക് ജെയ്സണ്‍ (എസ്.എസ്.എല്‍.പി.എസ് കൂടരഞ്ഞി ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."