സ്ഫോടകവസ്തു ജനങ്ങളില്‍ പരിഭ്രാന്തി പരത്തി
ഫറോക്ക് : ചെറുവണ്ണൂര്‍ മധുരബസാറില്‍ സ്ഫോടകവസ്തു കണ്ടെത്തിയത് ജനങ്ങളില്‍ പരിഭ്രാന്തിപരത്തി.
ബി.സി റോഡില്‍ മധുരബസാര്‍ ബസ് സ്റ്റോപ്പിനു ഏതാനും മീറ്ററുകള്‍ അകലെ പാതയോരത്തായി ഇന്നലെ വൈകിട്ടു 6.45നാണ് കടലാസില്‍ പൊതിഞ്ഞനിലയില്‍ സ്ഫോടകവസ്തു കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക് മാതൃകയിലുളള തിരിയോടുകൂടിയ ഇവക്ക് ഒരു അടിയോളം നീളമുണ്ടായിരുന്നു. സമീപവാസിയായ ഒരാളുടെ ശ്രദ്ധയിലാണ് കടലാസുപൊതി ആദ്യം പതിഞ്ഞത്.
സ്ഫോടക വസ്തുവാണെന്ന് സംശയം തോന്നിയതോടെ റോഡരികിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയ ശേഷം പോലീസിലറിയിക്കുകയായിരുന്നു. ഉടന്‍ നല്ലളം എസ്.ഐ.അജീഷ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. വൈകാതെ കോഴിക്കോട് നിന്നെത്തിയ ബോംബ് സ്വകാഡ് വസ്തു പരിശോധിച്ചു. ഉത്സവങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന പൂക്കറ്റിയാണിവയെന്നു സ്ഥിരീകരിച്ചു.
സംശയിച്ച വസ്തു പിന്നീട് ബോംബ് സ്ക്വാഡ് കൊണ്ടുപോയി. വിവരമറിഞ്ഞു നാടിന്റെ നാനദിക്കുകളില്‍ നിന്നും നൂറ് കണക്കിനനാളുകള് സ്ഥലത്തെത്തിയിരുന്നു. പൊലിസ് പണിപ്പെട്ടാമ് ജനങ്ങളെ നിയന്ത്രിച്ചത്.
മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഇന്നലെ മോദി സര്‍ക്കാറിനെതിരേ കലാപത്തിനു ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന്റെ തുടര്ച്ചയാണോയെന്ന സംശയവുമുണ്ടായിരുന്നു.
റിപ്പബ്ലിക് ദിനത്തിന്റെ തലേ ദിവസമാണ് സ്ഫോടക വസ്തു കണ്ടെത്തിയെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ഫറോക്ക് അഡീഷണല്‍ എസ്.ഐ.രമേഷും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."