HOME
DETAILS
MAL
നരിക്കുനിയില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനവും
backup
January 25 2017 | 19:01 PM
നരിക്കുനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂനിറ്റ് അംഗവും ഫാത്തിമ മൊബൈല്‍സ് ഉടമയുമായ അബ്ദുല്‍ നാസറിനെ അക്രമിച്ച് മാരകമായി പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നരിക്കുനിയില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടത്തി.
യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. അന്യായമായി കടയില്‍ കയറി അക്രമിച്ചവര്‍ക്കെതിരേ നിയമ നടപടി എടുക്കാനും സമാധാനപരമായി കച്ചവടം ചെയ്യാനുള്ള സഹാചര്യം ഉണ്ട@ാക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് നാരായണന് നായര്‍ അധ്യക്ഷനായി. കൊടുവള്ളി മണ്ഡലം യൂത്ത് വിങ് സെക്രട്ടറി എന്‍.പി ഷംസുദ്ദീന്, കോയക്കുട്ടി ഹാജി, പി. വിജയന്, ടി.കെ.സി ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."