സുഗതനും ശാന്തയ്ക്കും സ്‌നേഹവീട് ഒരുങ്ങുന്നു
ശ്രീകണ്ഠപുരം: രാപാര്‍ക്കാന്‍ ഇടമില്ലാത്ത സുഗതന് തണലൊരുക്കി മുസ്‌ലിം ലീഗ്. ചുഴലി ശാഖ കെ.എം.സി.സി ഖത്തര്‍ കൂട്ടായ്മയും മസ്‌കറ്റ് കൂട്ടായ്മയും രണ്ട് ബൈത്തുറഹ്മ നിര്‍മിച്ച് നല്‍കുമ്പോള്‍ കുളത്തൂരില്‍ സുഗതന്‍ കുളങ്ങരക്കും കീരിയാടന്‍ ശാന്തക്കും കൂടി വീടൊരുക്കുകയാണ് ചുഴലിയിലെ കെ.എം.സി.സി, ലീഗ് പ്രവര്‍ത്തകര്‍. ചെങ്ങളായി പഞ്ചായത്ത് അനുവദിച്ച ഭവന വായ്പ വഴി വീട് പണി പൂര്‍ത്തിയാകാനാവാതെ തറയ്ക്കു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി ക്ലേശിച്ച് കഴിയുന്ന സുഗതന്റെ അവസ്ഥ നവമാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞപ്പോള്‍ വീടൊരുക്കാന്‍ നാട്ടുകാര്‍ ചുഴലി ഹൈസ്‌കൂള്‍ പരിസരത്ത് ജനകീയ കമ്മിറ്റി യോഗം ചേരുകയായിരുന്നു. അങ്ങനെ ബാധ്യത ശാഖ മുസ്‌ലിം ലീഗ് ഏറ്റെടുത്തു.
ശാന്തയുടെ വീടിന് സാമ്പത്തിക സഹായം ചെയ്യുന്നത് ചുഴലിയിലെ പ്രവാസിയായ കെ.എം.സി.സി പ്രവര്‍ത്തകനാണ്.
രണ്ട് ബൈത്തുറഹ്മകളടക്കം നാലുവീടുകളുടെ താക്കോല്‍ദാനമാണ് 30ന് വൈകുന്നേരം നാലിന് ചുഴലിയില്‍ നടക്കുന്നത്. ഉദ്ഘാടനവും താക്കോല്‍ ദാനവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."