ജില്ലയുടെ സാക്ഷരത പഠിക്കാന്‍ ആന്ധ്രാപ്രദേശില്‍നിന്ന് സംഘമെത്തി
മലപ്പുറം: ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആന്ധ്രാപ്രദേശ് സാക്ഷരതാ മിഷന് ഡയറക്ടര്‍ സുനില്‍ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിലുള്ള ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതികള്‍ പഠിക്കാനാണ് സംഘമെത്തിയത്.
67 ശതമാനമാണ് ആന്ധ്രാപ്രദേശിലെ സാക്ഷരതാ നിരക്ക്. ഇത് ഉയര്‍ത്തുന്നതിനായി പദ്ധതി ആവിഷ്കരിക്കുന്നതിനു മുന്നോടിയായാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്. ജെ.എസ്.എസിന്റെ നേതൃത്വത്തില്‍ തീരദേശ മേഖലയിലും ആദിവാസി മേഖലകളിലും നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് സംഘം വിലയിരുത്തി. കരുളായിയില്‍ ആദിവാസി മേഖലകളില്‍ നടപ്പാക്കിയ 'വിദ്യ' സാക്ഷരതാ പദ്ധതി ആന്ധ്രയിലും നടപ്പാക്കുന്നതിനു മലപ്പുറം ജെ.എസ്.എസിന്റെ സഹകരണവും അവര്‍ തേടി.
ആന്ധ്രപ്രദേശ് സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ ജി.ടി ഈശ്വരന് റെഡ്ഡി, സിദ്ദയ്യ, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ മീഡിയ ഓഫിസര്‍ ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ച് പരിപാടികള്‍ വിശദീകരിച്ചു.
എറണാകുളം, തിരുവനന്തപുരം ജില്ലകളിലും സന്ദര്‍ശനം നടത്തിയ ശേഷം 30ന് സംഘം തിരിച്ചുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."