വാടാനപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്
വാടാനപ്പള്ളിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
വാടാനപ്പള്ളി: ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 21 ന്. വാടാനപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനാഞ്ചാം വാര്‍ഡ് അംഗമായിരുന്ന സി.പി.എമ്മിലെ കെ.എസ് ഉണ്ണികൃഷ്ണന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് വാടാനപ്പള്ളി പതിനഞ്ചാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് അംഗമായിരുന്ന സി.പി.എമ്മിലെ ഷിജു കഴിഞ്ഞ മാസം ഇരുപത്തി മൂന്നിന് മെമ്പര്‍ സ്ഥാനം രാജി വെച്ചിരുന്നു.
ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉപതെരഞെടുപ്പിന്റെ ഭാഗമായി വാടാനപ്പള്ളിയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി മൂന്ന്. നാലിന് സൂക്ഷ്മ പരിശോധനയും ഫെബ്രുവരി ആറിന് പിന്‍വലിക്കാനുള്ള അവസാന തിയ്യതിയുമാണ്. വോട്ടെണ്ണല്‍ ഇരുപത്തി രണ്ടിന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."