മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്റ്
മെക്സിക്കോ സിറ്റി: മതിലുകള്‍ നിര്‍മിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മെക്സിക്ക. തങ്ങള്‍ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും മതില് നിര്‍മാണത്തിന് സഹകരിക്കില്ലെന്നും മെക്സിക്കന്‍ പ്രസിഡന്റ്് എന്റിക്കൊ പെനാ നിറ്റൊ ഒരു സന്ദേശത്തില്‍ പറഞ്ഞു. അതേ സമയം, ജനുവരി 31ന് നടക്കനിരിക്കുന്ന വാഷിങ്ടണ്‍ സന്ദര്‍ശനത്തെ കുറിച്ച് സന്ദേശത്തില്‍ സൂചനയില്ല.
അമേരിക്കയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകള്ക്കിടെയാണ് ട്രംപിന്റെ തീരുമാനം. എന്നാല്‍ ഈ നീക്കം ഇരു രാജ്യങ്ങളുടേയും ബന്ധത്തെ ബാധിക്കുകയില്ല. നടപടികളില്‍ മെക്സിക്കോയുടെ താത്പര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നാണ് കുടിയേറ്റം തടയുന്നതിനായി അമേരിക്ക- മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചത്. രാജ്യ സുരക്ഷക്കു വേണ്ടിയാണ് നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."