മെലാനിയ ട്രംപിന്റെ ഇരട്ടമുഖം സോഷ്യല്‍മീഡിയയില്‍ വൈറല്‍
ആളുകളെ ട്രോളാന്‍ സോഷ്യല്‍മീഡിയ കാത്തിരിക്കുകയാണെന്നു തോന്നിപ്പോവും. അമേരിക്കയില്‍ അത് ഇത്തിരി കൂടി കടുപ്പത്തില്‍ തന്നെയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയാണ് ഇപ്പോള്‍ ട്രോളന്മാരുടെ വലയില്‍ കുടുങ്ങിയത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മെലാനിയയുടെ മുഖഭാവം പെട്ടെന്നു മാറുന്ന രംഗമാണ് വൈറലായിരിക്കുന്നത്.
— Marv (@Marv_Vien) January 23, 2017
ട്രംപിന്റെ പിറകിലായി സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മെലാനിയ, ട്രംപ് തിരിഞ്ഞുനോക്കുമ്പോള്‍ നന്നായി ചിരിക്കുന്നുണ്ട്. എന്നാല്‍ ട്രംപ് മുഖം തിരിക്കുമ്പോഴേക്കും മെലാനിയയുടെ മുഖഭാവം ആകെ മാറുകയും കടുപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Our favourite from the womens march against Trump! #freemelania pic.twitter.com/XaSpdidMbJ
— nicki grihault (@izzysilvester) January 21, 2017
സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, പുറത്തും വലിയ രീതിയില്‍ തന്നെ ഇത് പരിഹാസത്തിന് ഇരയായി. ഫ്രീ മെലാനിയ എന്ന കാമ്പയിന്‍ തന്നെ ചിലയിടത്ത് നടത്തിക്കളഞ്ഞു. ഫ്രീ മെലാനിയ എന്നെഴുതിയ ബോര്‍ഡുകള്‍ പൊക്കിയും ചിലര്‍ ആഘോഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."