യു.എസില്‍ ഹിജാബ് ധരിച്ച വിമാന ജീവനക്കാരിയെ യാത്രക്കാരന് മര്‍ദിച്ചു
വാഷിങ്ടണ്‍: അമേരിക്കയിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹിജാബ് ധരിച്ച ഡെല്‍റ്റ എയര്‍ലൈന്‍ ജീവനക്കാരിയെ യാത്രികന് ചവിട്ടുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തു. ട്രംപാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അദ്ദേഹം നിങ്ങളെയെല്ലാം ഇവിടെ നിന്നും ഒഴിപ്പിക്കും എന്നാണ് 57കാരനായ റോബിന് റോഡ്സ് എന്ന യാത്രക്കാരന് പറഞ്ഞത്.
റാബിയ ഖാന് എന്ന യുവതിക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇവരുടെ വലതുകാലിലാണ് ഇയാള്‍ ചവിട്ടിയത്. റാബിയ ഒഴിഞ്ഞുമാറിയിട്ടും റോഡസ് പിന്നാലെ ചെന്നു. മുസ്്ലിംകളുടെ പ്രാര്‍ഥനാ രീതിയെയും ഇയാള്‍ അധിക്ഷേപിച്ചു. ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിങ്ങളുടെ ആള്‍ക്കാര്‍ക്ക് എന്തു സംഭവിക്കുമെന്ന് കാണാമെന്നും ഇയാള്‍ പറഞ്ഞു. പ്രതിയെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു. നാലു വര്‍ഷം തടവു ലഭിക്കാവുന്ന വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."