സിന്‍ഡിക്കേറ്റ് യോഗം ഇന്ന്: ലോ അക്കാദമിക്കെതിരേ നടപടിയുണ്ടാകും
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ എന്തു നടപടി വേണമെന്ന് ഇന്ന് ചേരുന്ന കേരളാ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കും. ലോ അക്കാദമിയിലെ പ്രശ്നങ്ങളില്‍ അന്വേഷം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്‍പതംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു.
ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് ഇന്ന് സമര്‍പ്പിക്കും. അക്കാദമിയുടെ അഫിലിയേഷന് റദ്ദാക്കുന്നതിനുള്ള നടപടി അടക്കം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റുക, ഇന്റേണല്‍ മാര്‍ക്ക് നല്കുന്ന സംവിധാനം പൊളിച്ചെഴുതുക, വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ശുപാര്‍ശകളും മുന്നോട്ടു വച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ സത്യമുണ്ടെന്ന് ഉപസമിതിയുടെ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സമിതി പരിശോധിച്ചു. ഇതില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തി. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി എടുക്കാമെന്നാണ് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനം.
അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികളും, വിദ്യാര്‍ഥി സംഘടനകളും നടത്തുന്ന സമരം 18 ദിവസം പിന്നിട്ടു. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.എസ്്.എഫ് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. എ.ബി.വി.പി, കെ.എസ്.യു തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ ലോ അക്കാദമിക്കു മുന്നില്‍ സമരം തുടരുകയാണ്.
48 മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിച്ച ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമരം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."