പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലയില്‍ തുടങ്ങി
കല്‍പ്പറ്റ: കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്റെ നേതൃത്വത്തില്‍ സ്‌കൂളിന് ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. ജില്ലാ കലക്ടര്‍ ഡോ.ബി.എസ്തിരുമേനി മുഖ്യാതിഥി ആയിരുന്നു. അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകള്‍, പൂര്‍വ്വ അധ്യാപകര്‍, രാഷ്ട്രീയ- രാഷ്ട്രീയേതര സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കൗണ്‍സിലര്‍മാരായ വത്സ ജോസ്, ഷിഫാനത്ത്, എന്‍.എം വിജയന്‍, ഷബീര്‍ അഹമ്മദ്, സോബിന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ തങ്കം, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ പ്രഭാകരന്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, മുരളീധരന്‍, ഡോ.മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാണ്ടില്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സായി സുധ തുടങ്ങിയവര്‍ സംസാരിച്ചു. യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും രാവിലെ 11ന് ഉദ്ഘാടനച്ചടങ്ങ് നടന്നു. വാര്‍ഡ് മെമ്പര്‍മാര്‍, പി.ടി.എ പ്രസിഡന്റ്, പി.ടി.എ അംഗങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സ്‌കൂളിനുചുറ്റും സംരക്ഷണവലയം തീര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞയെടുക്കുകയും സ്‌കൂള്‍പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."