എം.ടിക്കെതിരേയുള്ള നീക്കം ഒറ്റപ്പെട്ട സംഭവമല്ല: കൂടത്തായ്
മേപ്പാടി: സ്വരാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി കാണുകയും മദ്‌റസ തലങ്ങളില്‍ പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് രാജ്യ സ്‌നേഹത്തിന്റെയും മത സൗഹാര്‍ദ്ദത്തിന്റെയും അനിവാര്യത പഠിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മത വിഭാഗമാണ് മുസ്്‌ലിം സമുദായമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് പറഞ്ഞു. ജില്ലാ എസ്.കെ.എസ്.എസ്.എഫ് മേപ്പാടിയില്‍ നടത്തിയ മനുഷ്യജാലികയില്‍ പ്രമേയപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും ഇത്രയേറെ ത്യാഗം സഹിച്ച മതവിഭാഗത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് നീതീകരിക്കാനാവില്ല. ബ്രിട്ടീഷുകാര്‍ പ്രയോഗവല്‍ക്കരിച്ച ഭിന്നിപ്പിക്കല്‍ തന്ത്രം തന്നെയാണ് ആധുനിക കാലത്തും ഉത്തരവാദപ്പെട്ട ഭരണകൂടംനടത്തി കൊണ്ടിരിക്കുന്നത്.
പൗരന്‍മാര്‍ക്ക് ജീവിക്കാനാവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കേണ്ട കടമയാണ് ഭരണ കൂടത്തിനെന്നും പൗരന്‍മാര്‍ എന്തു കഴിക്കുന്നു എന്നന്വേഷിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധ സാഹചര്യത്തില്‍ ഇസ്‌ലാം അനുവദിച്ച വിവാഹ മോചനത്തിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് വരുത്തി തീര്‍ത്ത് മുത്വലാഖാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഉദ്‌ഘോഷിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ മറ്റു മത വിഭാഗങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരേയും കമലിനെതിരേയുമുള്ള വിദ്വേഷങ്ങള്‍ ഒറ്റപ്പെട്ടതായി കണക്കാക്കാനാവില്ലന്നും രാജ്യത്ത് സഹവര്‍ത്തിത്വവും ശാന്തിയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മതേതര സമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും റിപ്പബ്ലിക് ദിനത്തില്‍ 40 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദം വിളിച്ചോതി മനുഷ്യ ജാലിക നടക്കുകയാണ്. ഇത് എസ്.കെ.എസ്.എസ്.എഫിന് മാത്രം സാധ്യമാവുന്ന കാര്യമാണന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."