പരേഡിന് മിഴിവേകി സാംസ്‌കാരിക പരിപാടികള്‍
കല്‍പ്പറ്റ: എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡിന് മിഴിവേകി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൂകാഭിനയം വ്യത്യസ്തതയും മികച്ച നിലവാരവും പുലര്‍ത്തി.
ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തില്‍ വിജയിച്ച ഹൃദ്യ എസ് ബിജു, ഹരികൃഷ്ണന്‍ പി.വി നവ്യ വരിക്കാട് എന്നിവര്‍ക്ക് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉപഹാരം നല്‍കി.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള നിയമപ്രകാരം നിയമിതരായ കണ്‍സിലിയേഷന്‍ ഓഫിസര്‍മാരായ എ.ഡി വാസുദേവന്‍ നായര്‍, ഗോപി കെ.ആര്‍, രാജീവ്, സി.കെ മാധവന്‍, കെ.വി മാത്യു മാസ്റ്റര്‍, ജോസ് സി.എ എന്നിവരും നെല്‍വയല്‍ തണ്ണീര്‍തട നിയമപ്രകാരം നിയമിതരായ ജില്ലാതല കമ്മിറ്റി അംഗമായ ചന്ദ്രന്‍ മംഗലശ്ശേരിയും മന്ത്രിയില്‍നിന്നും അനുമോദനപത്രിക ഏറ്റുവാങ്ങി. ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി- കോളജ് വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ ജേതാക്കളായ അനുഷ ടോം, അരുണ്‍ എം.എസ്, ഫസല്‍ മുഹമ്മദ് കെ.കെ, ആദര്‍ശ് വി, അതുല്‍ നന്ദന്‍, മുഹമ്മദ് നൗഫല്‍ എന്നിവരും പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുവേണ്ടി ലീഡര്‍മാരും മന്ത്രിയില്‍നിന്നും ഉപഹാരം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."