ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് 30ന്
കാക്കനാട്: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ജനുവരി 30ന് നടക്കും. യു.ഡി.എഫിലെ മുസ്ലിം ലീഗ് അംഗം റസിയ റഹ്മത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചതിനേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.
ഒഴിവുകളുണ്ടായിരുന്ന മൂന്ന് അംഗളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച വരണാധികാരി കൂടിയായ എ.ഡി.എം സി.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്നു.
റിസിയ റഹ്മത്തിനു പുറമേ ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ നിന്നും സി.പി.എമ്മിലെ പി.എസ് ഷൈലയും രാജിവച്ചിരുന്നു. ഒരംഗത്തെ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് സ്ഥിരം സമിതിയിലുണ്ടായതുള്പ്പടെ മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു റസിയ റഹ്മത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചതെങ്കില്‍ ഇതേ സ്ഥാനത്ത് അധ്യക്ഷ പദവി ലക്ഷ്യമിട്ടായിരുന്നു പി.എസ് ഷൈലയും രാജിവച്ചത്. ക്ഷേമകാര്യ സമിതിയില്‍ എല്‍.ഡി.എഫിന് മൂന്നും യു.ഡി.എഫിന് രണ്ടും അംഗളാണ് നിലവിള്ളത്.
സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.എസ്.ഷൈല തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി കഴിഞ്ഞു. 27 അംഗ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ്15, എല്‍.ഡി.എഫ്12 എന്നിങ്ങനെയാണ് നിലവിലെ അംഗബലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."