HOME
DETAILS
MAL
ക്വാട്ട തികയ്ക്കാന്‍ നെട്ടോട്ടത്തില്‍; നിയമലംഘനം വ്യാപകം
backup
May 27 2016 | 05:05 AM
ആലുവ : പൊലിസിന്റെ ക്വാട്ട തികയ്ക്കാനുള്ള നെട്ടോട്ടത്തിനിടെ നിയമലംഘനം വ്യാപകം. മദ്യപാനികളെ കണ്ടെത്താനുള്ള ആലുവ ട്രാഫിക്ക് പൊലിസിന്റെ നടപടികള്‍ക്കിടെയാണ് നിയമലംഘനം വ്യാപകമാകുന്നത്.
മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ വ്യാപകമാവുന്നതിനാല്‍ ഇതൊഴിവാക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പൊലിസ് ആലുവയിലെ മദ്യശാലകള്‍ക്ക് സമീപം പരിശോധന നടത്തുന്നത്. എന്നാല്‍ മദ്യപിച്ചെന്ന് പരിശോധനയില്‍ ഉറപ്പു വരുന്നവരുടെ അതേ ബൈക്കുകള്‍ മദ്യപിച്ച് പിടികൂടിയവരെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കുകയും, പൊലിസുകാര്‍ ഇതേ ബൈക്കിന് പിന്നില്‍ സഞ്ചരിച്ച് പൊലിസ് സ്റ്റേഷനിലേക്കെത്തിക്കുന്ന തരത്തിലാണ് നിയമലംഘനം.
കേസുകള്‍ ചാര്‍ത്തി ക്വാട്ട തികയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പൊലിസിന്റെ നിയമലംഘനം ആരും കാര്യമാക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."