വിപുലമായ പരിപാടികളോടെ ജില്ലയില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു
തൊടുപുഴ: ഭരണഘടനയുടെ അന്തസത്ത പാലിക്കപ്പെടുന്നു എന്നുറപ്പാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നിലനില്‍പ്പിനും വേണ്ടി സമര്‍പ്പിതമാകാനും ഭരണഘടനയുടെ അന്തസത്ത പാലിക്കപ്പെടും എന്ന് ഉറപ്പാക്കാനും നാമോരുരുത്തര്‍ക്കും ബാധ്യതയുണ്ടെന്നും ആ മഹത്തായ കടമയും ബാധ്യതയും നാം ഏറ്റെടുക്കുന്നു എന്ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പരേഡില്‍ ആംഡ് റിസര്‍വ്വ് ബറ്റാലിയന്‍, ലോക്കല്‍ പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്നീ വിഭാഗങ്ങളും എന്‍.സി.സിയില്‍ വാഴത്തോപ്പ് ഗവ.വി.എച്ച്.എസ്.എസ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റില്‍ മണിയാറന്‍കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എസ്.എന്‍.എച്ച്.എസ്.എസ് നങ്കിസിറ്റി കഞ്ഞിക്കുഴി എന്നിവരും സ്‌കൗട്ടില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് എച്ച്.എസ് , ഇടുക്കി വിദ്യാധിരാജ വിദ്യാസദന്‍, പൈനാവ് കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.
ഇടുക്കി ആംഡ് റിസര്‍വ്, പൈനാവ് എം.ആര്‍.എസ്, ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂള്‍ എന്നിവര്‍ ബാന്റ് അവതരിപ്പിച്ചു. പൈനാവ് കേന്ദ്രീയ വിദ്യാലയം, വാഴത്തോപ്പ് വി.എച്ച്.എസ് , വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് എച്ച്.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു.
അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍, ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, സി.വി വര്‍ഗീസ്, എം.ജെ മാത്യു, കെ.ജി സത്യന്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, , ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."