ആളിയാര്‍ വെള്ളം: കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു
ചിറ്റൂര്‍: ആളിയാര്‍ വെള്ളം വിട്ടുനല്‍കാത്ത തമിഴ്‌നാട് നടപടിയില്‍ പ്രതിഷേധം തുടരുന്നു. ഇന്നു വാഹനങ്ങള്‍ തടയാതെ പ്രതിഷേധം സംഘടിപ്പിക്കും. രണ്ടുദിവസത്തിനകം അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും സമരം ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
കേരളത്തിന് അര്‍ഹതപ്പെട്ട ആളിയാര്‍ വെള്ളം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ തമിഴ്‌നാട് അതിര്‍ത്തികളില്‍ ഇന്നലെ ചരക്കുവാഹനങ്ങള്‍ തടഞ്ഞ് റോഡ് ഉപരോധ സമരം നടത്തിയിരുന്നു.
അയ്യായിരത്തിലധികം വരുന്ന കര്‍ഷകര്‍ വേലന്താവളം, ഗോപാലപുരം, നടുപ്പുണ്ണി, മീനാക്ഷിപുരം, ഒഴലപതി എന്നിവിടങ്ങളില്‍ ചരക്കുഗതാഗതം തടസ്സപ്പെടുത്തിയാണ് സമരത്തിനിറങ്ങിയത്.
കേരളത്തിന് അര്‍ഹമായ 7.25 ടി.എം.സി. ജലത്തില്‍ രണ്ട് ടി.എം.സി. മാത്രമാണ് നല്‍കിയതെന്നും ശേഷിക്കുന്ന ജലം വിട്ടുനല്‍കാതെ തമിഴ്‌നാട് തിരുമൂര്‍ത്തിഡാം നിറയ്ക്കുന്നത് പി.എ.പി കരാറിന്റെ ലംഘനമാണെന്നും അടിയന്തരമായി ജലം വിട്ടുനല്‍കാന്‍ കേരളസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."