അങ്കണവാടിയുടെ സീലിങ് അടര്‍ന്ന് വീണു
വടക്കാഞ്ചേരി: നഗരസഭയിലെ പരുത്തിപ്ര ലക്ഷം വീട് കോളനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ സീലിങ്ങ് അടര്‍ന്ന് വീണത് വന്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9 മണിയോടു കൂടിയാണ് സംഭവം.
പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നതെന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നിരവധി കുട്ടികള്‍ പഠനം നടത്തുന്ന അങ്കണവാടി കെട്ടിടം ആറ് മാസം മുമ്പാണ് പൂര്‍ണ്ണമായും നവീകരിച്ച് തുറന്ന് കൊടുത്തത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണ് പ്ലാസ്റ്റര്‍ അടര്‍ന്ന് വീഴുന്നതിന് കാരണമെന്ന ആരോപണമുയര്‍ന്നിട്ടുï്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അനില്‍ അക്കര എം.എല്‍.എ അങ്കണവാടി സന്ദര്‍ശിച്ചു.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് എം.എല്‍.എയുടെ ആവശ്യം അങ്കണവാടി കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."