താലൂക്കാശുപത്രിയില്‍ ധര്‍ണ നടത്തി
ശാസ്താംകോട്ട: കേരളാകോണ്‍ഗ്രസ് (എം) കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട താലൂക്കാശുപത്രി പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കുന്നത്തൂര്‍ താലൂക്കിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് താലൂക്കാശുപത്രിയില്‍ ആവശ്യമുള്ള സ്പെഷ്യല്‍ ഡോക്ടര്‍മാരെ നിയമിക്കുക, ജീവന് രക്ഷാമരുന്നുകള്‍ ലഭ്യമാക്കുക, ഡോക്ടര്‍മാര്‍ കൃത്യമായി ഡ്യൂട്ടിക്ക് എത്തുക, നിര്‍ത്തിവച്ച ഞായറാഴ്ചകളിലെ ഒ.പി പുനസ്ഥാപിക്കുക, 24 മണിക്കൂറും ലാബിന്റെ പ്രവര്‍ത്തനം നടത്തുക, പഴക്കംചെന്ന എക്സ്റേ മെഷീന് മാറ്റി പുതുയത് സ്ഥാപിക്കുക, എച്ച്.എം.സി നിയമനത്തിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
നിയോജക മണ്ഡലം പ്രസിഡന്റ് ഉഷാലയം ശിവരാജന് അധ്യക്ഷനായി.
സെക്രട്ടേറിയറ്റ് അംഗം ബിജു മൈനാഗപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി കല്ലട രവീന്ദ്രന്‍പിള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇഞ്ചക്കാട് രാജന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."