HOME
DETAILS
MAL
ഹര്‍ത്താല്‍: ബാങ്കുകള്‍ അടച്ചത് ജനത്തെ വലച്ചു
backup
January 28 2017 | 07:01 AM
കൊട്ടിയം: ഇന്നലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണനല്ലൂരിലെ ദേശസാത്കൃത ബാങ്കുകള്‍ അടച്ചിട്ടത് ഉപഭോക്താക്കളെ വലച്ചു. കണ്ണനല്ലൂരിലെ കാനറാബാങ്ക്, എസ്.ബി.ഐ എന്നിവയാണ് അടച്ചിട്ടത്. ഇതോടെ ഫലത്തില്‍ നാലു ദിവസം പണമെടുക്കാനാകാതെ ഉപഭോക്താക്കള്‍ കുടുങ്ങി. 26 ന് റിപ്പബ്ലിക്ക് ദിന അവധിയും ഇന്നലെ പ്രാദേശിക ഹര്‍ത്താല്‍ അവധിയുമായ ബാങ്കുകള്‍ക്ക് ഇന്ന് നാലാം ശനി അവധിയും നാളെ ഞായറുമാണ്. രാവിലെ പേരിന് തുറന്നെങ്കിലും ഇടപാട് തുടങ്ങുംമുന്‍പെ രണ്ടും അടയ്ക്കുകയായിരുന്നു. സമരക്കാര്‍ വന്ന് ബഹളം വച്ചുവെന്നാണ് ബാങ്ക് അധികൃതര്‍ കാരണമായി പറയുന്നത്. എന്നാല്‍ സംരക്ഷണത്തിന് പൊലിസിലറിയിക്കാനോ മറ്റോ മാനേജര്‍മാര്‍ ശ്രമിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."