വിമാന ചാര്‍ജ്ജ് തോന്നിയപോലെ
ഹജ്ജ് എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവര്‍ക്ക് സഹായംതന്നെയാണു ഹജ്ജ് സബ്സിഡി.
എല്ലാ മതവിഭാഗത്തിന്റെയും തീര്‍ഥാടനങ്ങള്‍ക്കു സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടെന്നിരിക്കെ ഹജ്ജ് സബ്സിഡി മാത്രം എടുത്തുകളയുന്നതു നീതീകരിക്കാനാവില്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ്.
സീസണായാല്‍ തോന്നിയപോലെയാണു വിമാനടിക്കറ്റിനു പണം ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷം സഊദിയിലേയ്ക്കു ദുബായ് വഴി കണക്ഷന് ടിക്കറ്റെടുത്ത എനിക്ക് 11, 000 രൂപയാണായത്.
ഫ്ളൈറ്റില്‍ ഒപ്പമുണ്ടായിയുന്ന ദുബായില്‍ ഇറങ്ങേണ്ടയാളോട് ഈടാക്കിയത് 18000 രൂപ! വിമാനക്കമ്പനികളുടെ ഈ പകല്ക്കൊള്ളക്കെതിരേ പ്രതികരിക്കാന്‍ ആണ്ടുതോറും ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയനേതാക്കളും തയാറാവുന്നില്ലെന്നുള്ളതാണ് സങ്കടകരം.
മുഹ്സിന്,
ചീക്കിലോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."