HOME
DETAILS
MAL
ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരത്തിന് അപേക്ഷിക്കാം
backup
January 28 2017 | 19:01 PM
തിരുവനന്തപുരം:നഴ്സിങ് മേഖലയിലെ(ജനറല്‍ & പബ്ലിക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്കുള്ള 2017 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും മാനദണ്ഡങ്ങളും ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ആരോഗ്യ കേരളം വെബ്സൈറ്റിലും ംംം.റവ.െസലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും ലഭ്യമാണ്. നഴ്സുമാര്‍, ആക്സിലറി നഴ്സ് മിഡ്വൈഫ്മാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ (പി.എച്ച്.എന്‍) എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ രേഖകള്‍ക്കൊപ്പം ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് അഡീഷനല്‍ ഡയറക്ടര്‍ (നഴ്സിങ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. പുരസ്കാരങ്ങള്‍ മേയ് 12ന് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."