HOME
DETAILS
MAL
ഒടുവില്‍ ഹോഫെന്‍ഹെയിം പരാജയമറിഞ്ഞു
backup
January 28 2017 | 19:01 PM
മ്യൂണിക്ക്: യൂറോപ്യന്‍ ലീഗുകളില്‍ പരാജയമറിയാതെ മുന്നേറിയ ഏക ടീമായിരുന്ന ഹോഫെന്‍ഹയിം അവസാനം തോല്‍വി നേരിട്ടു.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ 18ാം മത്സരത്തിലാണ് ടീം ആദ്യ തോല്‍വി വഴങ്ങിയത്. രണ്ടാം സ്ഥാനത്തുള്ള ലെയ്പ്‌സിഗാണ് സ്വന്തം തട്ടകത്തിലെ ഹോഫെന്‍ഹെയിമിനെ പരാജയത്തിന്റെ കയ്പ് അറിയിച്ചത്. 2-1നാണ് ലെയ്പ്‌സിഗിന്റെ വിജയം. നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് കുതിപ്പ് തുടരുന്നു.
വെര്‍ഡര്‍ ബ്രെമനെ 2-1നു പരാജയപ്പെടുത്തി അവര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റു മത്സരങ്ങളില്‍ കൊളോണ്‍ 6-1നു ഡാംസ്റ്റഡിനേയും ഫ്രാങ്ക്ഫര്‍ട് 1-0ത്തിനു ഷാല്‍ക്കയേയും ഓഗ്‌സ്ബര്‍ഗ് 2-1നു വോള്‍വ്‌സ്ബര്‍ഗിനേയും കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."