ചോദിക്കാനും പറയാനും ആളില്ലേ..?
അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു
കുമ്പള: വിവിധ കാരണങ്ങളാല്‍ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകളിലെത്തിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ തിരിച്ചുകൊണ്ടുപോകാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന സര്‍ക്കാര്‍ വാഹനങ്ങളാണു യാതൊരുസംരക്ഷണവുമില്ലാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പല ഗ്യാരേജുകളിലായി തുരുമ്പെടുത്തു നശിക്കുന്നത്.
പൊതുമുതല്‍ സംരക്ഷിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണു വര്‍ക്ക്ഷോപ്പുകളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നത്.
ഉളിയത്തടുക്ക, ഉദയഗിരി, ദേവി നഗര്‍ എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളില്‍ ആറോളം വാഹനങ്ങള്‍ അറ്റകുറ്റ പണിക്കായി എത്തിച്ച ശേഷം ഉദ്യോഗസ്ഥര്‍ മാസങ്ങളായി തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ട്.
ഗ്രാമ വികസന വകുപ്പിന്റെ ജീപ്പ്, കാസര്‍കോട് നഗരസഭയുടെ മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനം, ധനകാര്യ വകുപ്പിന്റെ കാര്‍, ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ്, പൊലിസ് ജീപ്പ് തുടങ്ങിയ വാഹനങ്ങളാണ് വര്‍ക്ക്ഷോപ്പുകളില്‍ എത്തിച്ചിട്ടുള്ളത്.
നിസാര തകരാറുകളുടെ പേരില്‍ വര്‍ക്ക്ഷോപ്പുകളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ യഥാസമയം തിരികെ കൊണ്ടു പോകാന്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണു വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ കാരണം. പൊതുമുതല്‍ നശിക്കാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."