HOME
DETAILS

അണക്കെട്ടുകളില്‍ മണല്‍ ഖനനം നടത്താനുള്ള സാഹചര്യമൊരുങ്ങുന്നു

  
backup
January 29 2017 | 05:01 AM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%96

മലമ്പുഴ: ജില്ലയില്‍ വേനല്‍ കനത്തതോടെ ഡാമുകള്‍ വരണ്ടു തുടങ്ങുന്നതിനാല്‍ ആവശ്യത്തിന് വെള്ളം നിലനിര്‍ത്തി ബാക്കിയുള്ള സ്ഥലത്ത് കെട്ടിക്കിടക്കുന്ന മണല്‍ ഖനനം നടത്താനുള്ള അനുകൂല സാഹചര്യമൊരുങ്ങുകയാണ്. അണക്കെട്ടുകളുടെ സംഭരണശേഷി ഉയരുന്നതിനൊപ്പം നിര്‍മാണമേഖലയ്ക്കു കൂടി ഗുണമാകുന്നതാകും പുതിയ തീരുമാനം.
ഖനനം നടത്തിയ മണല്‍ വില്‍പന നടത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത് കോടിക്കണക്കിനു രൂപയായിരിക്കും.
നിലവില്‍ വരള്‍ച്ച രൂക്ഷമായതോടെ അണക്കെട്ടുകളില്‍ മണല്‍ക്കൂനകള്‍ കണ്ടുതുടങ്ങിയാല്‍ ഇത് ഖനനം നടത്താന്‍ അനുകൂല സമയമാണ് കണക്കാക്കുന്നത്.
ജൂണില്‍ മഴയെത്തുന്നതോടെ കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള സാഹചര്യവും ഉണ്ടാവും. ഡാമുകളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നതിന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നു. ഇത് ഏറെ മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന സര്‍ക്കാര്‍ വിവിധ കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മണലും കല്ലും മറ്റ് നിര്‍മാണസാമഗ്രികളുമൊക്കെ ലഭിക്കാത്തതിനാല്‍ നിര്‍മാണമേഖല രൂക്ഷമായ പ്രതിസന്ധിയിലാണ്. അണക്കെട്ടുകളില്‍ നിന്ന് മണല്‍ ഖനനം ചെയ്ത് വില്‍പ്പന നടത്തിയാല്‍ സാധാരണക്കാരന് ഏറെ ഗുണമാകും.
ഒരു ലോഡ് മണലിന് 20,000 രൂപയ്ക്ക് മുകളിലാണ് വിപണിവില. മാത്രമല്ല, മണല്‍ ഇല്ലാത്തതിനാല്‍ എം-സാന്‍ഡാണ് നിര്‍മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന് ഗുണനിലവാരമില്ലെന്ന പരാതിയും വ്യാപകമാണ്.
2010 -11 കാലത്ത് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ നിന്ന് മണലെടുത്തിരുന്നു. ജില്ലയില്‍ ചുള്ളിയാര്‍, വാളയാര്‍, മലമ്പുഴ അണക്കെട്ടുകളില്‍ നിന്നാണ് ഖനനം നടത്തിയത്. കെംഡെല്ലിനെയാണ് അന്ന് മണല്‍ വില്‍പന ഏല്‍പിച്ചത്.
എന്നാല്‍ മണലിന്റെ കുറച്ചുഭാഗം മാത്രമാണ് വില്‍പന നടത്താനായത്. 2014-ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ മണല്‍ ഖനനവും വില്‍പനയുമൊക്കെ അട്ടിമറിക്കപ്പെട്ടു.
കെംഡെല്ലിന്റെ മണല്‍വില്‍പ്പന വിജിലന്‍സ് അന്വേഷണം വരെ എത്തുകയും ചെയ്തു. മലമ്പുഴ അണക്കെട്ടില്‍ നിന്നുമാത്രം ഏകദേശം 800 കോടിരൂപയുടെ മണലാണ് ഖനനം ചെയ്‌തെടുത്തത്.
ഇത് മയിലാടുംപുഴ, പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിനു സമീപം, മുട്ടിക്കുളങ്ങര നിര്‍മിതി കേന്ദ്രം എന്നിവിടങ്ങളിലായി കൂട്ടിയിട്ടു.
വാളയാറിലെയും ചുളളിയാറിലെയും മണല്‍ സമീപത്തു തന്നെയുണ്ട്. വില്‍പന നിലച്ചതോടെ മണലിന്റെ നല്ലൊരുഭാഗം മണല്‍മാഫിയ കൊള്ളയടിച്ചു.
കുറേയേറെ മഴയത്ത് ഒലിച്ചു പോയി. ബാക്കിയുളളത് പുല്ലും അഴുക്കും വെള്ളവും കയറി നിര്‍മാണത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം മലിനപ്പെട്ടു.
പട്ടികജാതി- വര്‍ഗവിഭാഗക്കാര്‍ക്കും ഇഎംഎസ് ഭവനപദ്ധതി പ്രകാരം വീടുവയ്ക്കുന്ന പാവങ്ങള്‍ക്കും തുച്ഛവിലയ്ക്കാണ് മണല്‍ ലഭിച്ചതെന്നിരിക്കെ എത്രയും പെട്ടെന്ന് അണക്കെട്ടില്‍ നിന്നും മണല്‍ ഖനനം തുടങ്ങണമെന്നാണ് ജനകീയാവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  8 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  8 days ago