മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധന രോഗികള്‍ക്ക് പ്രയാസമാകും
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വികസനസമിതി ജീവനക്കാര്‍ക്ക് കഴിഞ്ഞ ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ശമ്പളത്തിന് പണം കണ്ടെത്താന്‍ ചികിത്സാ ഫീസ് കൂട്ടാനുള്ള നടപടി രോഗികള്‍ക്ക് പ്രയാസമാകും. വരുമാനത്തിന്റെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ ശമ്പളയിനത്തില്‍ ചെലവഴിക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയ സമിതി കാലപ്പഴക്കം ചെന്ന ചികിത്സാ ഉപകരണങ്ങള്‍ മാറ്റാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു.
മാസത്തില്‍ 65 ലക്ഷം രൂപയായിരുന്നു നേരത്തെ ശമ്പളയിനത്തില്‍ സമിതിയുടെ ബാധ്യത. ഇപ്പോഴത് 1.15 കോടിരൂപയായി ഉയര്‍ന്നു. ഈ ബാധ്യത നിറവേറ്റാന്‍ ഫെബ്രുവരി ഒന്നുമുതല്‍ വിവിധ ചികിത്സാ ഫീസ് കൂട്ടാനാണ് സമിതിയുടെ തീരുമാനം. അതേസമയം ഫീസിനത്തിലും മറ്റും ലഭിക്കുന്ന പണത്തിന്റെ വരവ്-ചെലവു കണക്കുകള്‍ ആശുപത്രി ഭരണസമിതി പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."