സമസ്തയെ നെഞ്ചേറ്റിയ ഹമീദ് കേളോട്ട് ഓര്‍മയില്‍
കാസര്‍കോട്: മികച്ച സംഘാടകനും സമസ്തയെ ആത്മാര്‍ഥമായി സ്നേഹിച്ച വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച ഹമീദ് കേളോട്ട് എന്നു സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, ട്രഷറര്‍ ലത്തീഫ് മൗലവി, മദ്റസ മാനേജ്മെന്റ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, എസ്.കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, ട്രഷറര്‍ സുഹൈര്‍ അസ്ഹരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സൈബര്‍വിംഗ് ചെയര്മാന് പി.എച്ച് അസ്ഹരി, കണ്‍വീനര്‍ ഇര്‍ഷാദ് ഇര്‍ഷാദി എന്നിവര്‍ അനുശോചനം അറിയിച്ചു.
ബദിയടുക്ക ബീജന്ദടുക്കയില് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര്, എന്‍.എ നെല്ലിക്കുന്ന്, സ്വാമി തിരുപ്പതി ഭട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്തയുടെയും പോഷക സംഘനകളുടെയും ഏതു പരിപാടികള്‍ക്കും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച മികച്ച സംഘാടകനായിരുന്നു എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഹമീദ് കേളോട്ട്. സി.എം ഉസ്താദ് കേസുമായി ബന്ധപ്പെട്ടു രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ മുന്‍നിരയിലും അദ്ദേഹമുണ്ടായിരുന്നു.
സാമ്പത്തിക ശുദ്ധിയുള്ളവര്‍ മാത്രമേ സംഘടനയുടെ തലപ്പത്ത് വരാന്‍ പാടുള്ളു എന്ന കണിശമായ നിലപാട് സ്വീകരിക്കുകയും തന്റെ നിലപാട് മുഖം നോക്കാതെ പറയുന്നതില്‍ പ്രത്യേകം തന്റേടവും കാണിച്ചിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."