സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താവാന്‍ ഊര്‍ങ്ങാട്ടിരി
അരീക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താവുന്നു. ഇതിന്റെ ഭാഗമായി വാര്‍ഡ് തലങ്ങളില്‍ നിര്‍മല ഗ്രാമം പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് ഗ്രാമ, അയല്‍ സഭകള്‍ വിളിച്ചുചേര്‍ക്കും. 8, 9 തിയതികളില്‍ വാഹന പ്രചരണ ജാഥയും 10ന് ശുചിത്വ സന്ദേശ കൂട്ടയോട്ടവും സംഘടിപ്പിക്കും. 11നും 12നും എല്ലാ വാര്‍ഡുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കും. ഇതിനായി പ്രത്യേക സംഘങ്ങളാക്കി തിരിക്കും. വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം കയറ്റി അയക്കുന്ന വാഹനങ്ങളുടെ ഫഌഗ് ഓഫ് കര്‍മം 17ന് വൈകിട്ട് നാലിന് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും.
പദ്ധതിയുടെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി മനോജ് പുന്നക്കല്‍ അധ്യക്ഷയായി.
ബാബു വേങ്ങേരി നിറവ് മാലിന്യ സംസ്കരണം സംബന്ധിച്ചു ക്ലാസെടുത്തു. ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ജ്യോതിസ്, പി.എം ജോണി, ബെന്നി പോള്‍, കെ.എം കുര്യാക്കോസ്, എം. ഹുസൈന്, കെ.കെ ഉബൈദുല്ല, കെ. മുഹമ്മദ് ചെറിയാപ്പു, താലിയേരി സൈദലവി, പഞ്ചായത്ത് സെക്രെട്ടറി വൈ.പി മുഹമ്മദ് അഷ്റഫ്, പി.എന്‍ അമിത്, ചന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."