മലയാളം സര്‍വകലാശാല; ദര്‍ശിനി മേള ഇന്ന് സമാപിക്കും
തിരൂര്‍: മലയാളം സര്‍വകലാശാലയില്‍ നടക്കുന്ന ദര്‍ശിനി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും.
സമാപനവേദിയില്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് സംവിധായകന്‍ കെ.എസ് സേതുമാധവന് ദര്‍ശിനി പുരസ്‌കാരം നല്‍കും. മേളയിലെ മത്സരവിഭാഗമായ നവമലയാളസിനിമയിലെ മികച്ച ചിത്രത്തിനുള്ള ദര്‍ശിനി പ്രേക്ഷക അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും.
2016ല്‍ പുറത്തിറങ്ങിയ യുവസംവിധായകരുടെ മലയാളചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുക.
വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ തിരക്കഥാകൃത്ത് ഡോ. സി.ജി രാജേന്ദ്രബാബു, സമാപനചിത്രമായ 'ഇഷ്ടി' യുടെ സംവിധായകന്‍ ജി പ്രഭ എന്നിവര്‍ അതിഥികളായിരിക്കും.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ഇറവങ്കര മേള അവലോകനം ചെയ്തു സംസാരിക്കും. തുടര്‍ന്ന് സമാപനചിത്രമായ ഇഷ്ടി പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് ദൃശ്യസംവാദം സംഘടിപ്പിച്ചു. ഡോ. ഉമര്‍ തറമേല്‍, മണമ്പൂര്‍ രാജന്‍ ബാബു, ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. അന്‍വര്‍ അബ്ദുല്ല മോഡറേറ്ററായിരുന്നു.
മുഖാമുഖം പരിപാടിയില്‍ ഷാനവാസ് കെ ബാവക്കുട്ടി, സൈജോ കണ്ണനായ്ക്കല്‍, രഞ്ജിത് ചിറ്റാടെ പങ്കെടുത്തു. ഡോ. എന്‍.വി മുഹമ്മദ് റാഫി മോഡറേറ്ററായിരുന്നു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ഇറവങ്കര ഉപഹാരം നല്‍കി. വൈകിട്ട് 4.30നാണ് സമാപന പരിപാടി. രാവിലെ എട്ടുമുതല്‍ പ്രസിദ്ധമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."