ജലസേചന വകുപ്പിന്റെ അനാസ്ഥ: ലക്ഷങ്ങള്‍ വിലമതിക്കുന്ന ജനറേറ്ററും കെട്ടിടവും നശിക്കുന്നു
വണ്ടിത്താവളം: ചിറ്റൂര്‍ പുഴപദ്ധതിയില്‍പ്പെട്ട കുന്നാംകാട്ടുപതി റിസര്‍വെയറിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ജനറേറ്ററും കെട്ടിടവും ജലശേചനവകുപ്പ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. റിസര്‍വയറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ജീവനക്കാരുടെ താമസത്തിന് എല്ലാ സൗകര്യത്തോടെയുള്ള കെട്ടിടം ഉപയോഗിക്കാതെ നശിക്കുന്ന അവസ്ഥയിലാണ്.
കാവലിന് പോലും ആരെയും കാണാന്‍ കഴിഞ്ഞില്ല. റിസര്‍വെയറിന്റെ യന്ത്രവല്‍കൃത ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള രണ്ട് ജനറേറ്ററുകള്‍ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയുമാണ്.
25 കിലോവാട്ട് വൈദ്യുതി ഉണ്ടാകാന്‍ കഴിയുന്ന ഒരു ഡീസല്‍ ജനറേറ്ററിന് വിപണിയില്‍ അഞ്ചുലക്ഷം രൂപ വിലയുണ്ട്. ആവശ്യാനുസരണം തകരാറു സംഭവിച്ചാല്‍ നീക്കം ചെയ്യാനും മറ്റുമായി ടയര്‍ വാഹന സഹിതമാണ് ജനറേറ്ററുകള്‍ നശിക്കുന്നത്. സാമ്പത്തിക നഷ്ട്ടത്തോടൊപ്പം മഴക്കാലത്ത് കൂടിയ തോതില്‍ വെള്ളം വന്നാല്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ റിസര്‍വെയര്‍ തന്നെ തകരാനും സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥരുടെ നടപടി വീഴ്ച്ചയില്‍ മൂലത്തറ റഗുലേറ്റര്‍ മൂന്നു തവണ പൊട്ടിയ ചരിത്രവുമുണ്ട്.
കൃത്യമായ പരിചരണമോ സംരക്ഷണമോ നല്‍കാതെ കാടുപിടിച്ച് കിടക്കുന്ന ജനറേറ്ററുകള്‍ പാതിനാശം സംഭവിച്ചു കഴിഞ്ഞു നിര്‍മാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ചില സാങ്കേതിത കാരണങ്ങളാല്‍ ഇതുവരെയായി ഉദ്ഘാടനം പോലും നടത്താത്ത പദ്ധതിയാണ് ഇത്. വൈദ്യുതികരിക്കാത്ത കെട്ടിടമായതിനാല്‍ ഇപ്പോള്‍ ആരും ഉപയോഗിക്കുന്നില്ലെന്നും സ്ഥലം സന്ദര്‍ശിച്ച് യന്ത്രങ്ങള്‍ക്ക് സുരക്ഷയുണ്ടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചിറ്റൂര്‍ പുഴ പദ്ധതി എക്‌സികുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ ചീരപ്പറമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."