ലോകബാങ്കില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് ലോകബാങ്കില്‍ പരിശീലനം ലഭിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമ്മര്‍ ഇന്റേണ്‍ഷിപ്പിന് ഈ മാസം 31 വരെയാണ് അപേക്ഷിക്കാവുന്നത്. ഇക്കണോമിക്‌സ്, ഫിനാന്‍സ്, ഹ്യൂമന്‍ ഡെവലപ്‌മെന്റ്, സോഷ്യല്‍ സയന്‍സ് (ആന്ത്രോപോളജി, സോഷ്യോളജി), അഗ്രികള്‍ച്ചര്‍, എന്‍വയോണ്‍മെന്റ്, പ്രൈവറ്റ് സെക്ടര്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ഒന്നാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പി.ജി വിദ്യാര്‍ഥികള്‍ക്കും പി.എച്ച്.ഡി രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലിഷില്‍ മികച്ച രീതിയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക്, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷയുടെ അറിവ് അഭികാമ്യം. 150 മുതല്‍ 200വരെ പേര്‍ക്കാണ് ഒരു വര്‍ഷം പരിശീലനം ലഭിക്കുക. ലോകബാങ്കില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് മാസം സ്‌റ്റൈപന്‍ഡ് ലഭിക്കും. ജോലിചെയ്യുന്ന മണിക്കൂറുകളുടെ അടിസ്ഥാനത്തിലാണ് ഇതു കണക്കാക്കുക.
മികവ് തെളിയിക്കുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇവിടെത്തന്നെ ജോലി ലഭിക്കാനും സാധ്യതയുണ്ട്. web.worldbank.org എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കരിക്കുലം വിറ്റെ, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡിക്ക് എന്റോള്‍ ചെയ്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."