HOME
DETAILS

എറിഞ്ഞു നേടി ഉത്തര്‍പ്രദേശ്

ADVERTISEMENT
  
backup
May 27 2016 | 19:05 PM

%e0%b4%8e%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6

യു.എച്ച് സിദ്ദീഖ്

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ ഉത്തര്‍പ്രദേശിന്റെ കുതിപ്പിന് തടയിടാന്‍ ഇന്നലെയും കേരളത്തിനായില്ല. ഹാമറിലൂടെ സ്വര്‍ണം എറിഞ്ഞു നേടിയത് ഉള്‍പ്പെടെ 60 പോയിന്റുമായാണ് ഉത്തര്‍പ്രദേശ് കിരീടം ലക്ഷ്യമിട്ടു കുതിക്കുന്നത്. 13 ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റ് ഇന്നു സമാപിക്കാനിരിക്കേ എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളം 57 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 51 പോയിന്റുള്ള ഹരിയാനയാണ് മൂന്നാമത്. ഒരു ദേശീയ റെക്കോര്‍ഡും മൂന്നു മീറ്റ് റെക്കോര്‍ഡുകളും ഇന്നലെ പിറന്നു. ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഗുജറാത്തിന്റെ ദിരേന്ദ്രകുമാര്‍ ദേശീയ റെക്കോര്‍ഡ് മറികടന്നപ്പോള്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ കേരളത്തിന്റെ എം ശ്രീശങ്കറും പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അയേഷ പട്ടേലും പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഡെക്കാത്തലണില്‍ തമിഴ്‌നാടിന്റെ രാജേഷ് തന്റെ പേരില്‍ തന്നെയുള്ള മീറ്റ് റെക്കോര്‍ഡ് പുതുക്കി. ഡല്‍ഹിയുടെ അമിത് സിംഗും മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി.
ജംപിങ് പിറ്റില്‍ നിന്ന് ശ്രീശങ്കര്‍ നേടിയ സ്വര്‍ണവും ഹര്‍ഡില്‍സിനു മീതേ പറന്നു അഞ്ജലി തോമസും ഹൈജംപിന്റെ ക്രോസ്ബാറിന് മേലെ പറന്നു റുബീനയും 1500 മീറ്ററില്‍ അനഘ ടോമും നേടിയ വെങ്കല മെഡലുകളുമാണ് ഇന്നലെ കേരളത്തിന്റെ ഏക നേട്ടം. ദേശീയ യൂത്ത് മീറ്റിന് സമാപനം കുറിച്ച് ഇന്ന് 18 ഫൈനലുകള്‍ നടക്കും. കേരളം മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന 200, 400, 800, റിലേ ഇനങ്ങളിലും ജംപിനങ്ങളിലുമാണ് ഫൈനല്‍ നടക്കുന്നത്.

ട്രാക്ക് തെറ്റിയോടി കേരളം
യൂത്ത് മീറ്റിന്റെ രണ്ടാം ദിനത്തില്‍ ട്രാക്കില്‍ കേരളത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ആണ്‍കുട്ടികളുടെ 10 കിലോ മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും വെള്ളിയും ഹരിയാന നേടി. 47.01.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നവീന്‍ സ്വര്‍ണവും 47.54.21 സെക്കന്റില്‍ വിജയ് വെള്ളിയും നേടി. വെങ്കലം ഡല്‍ഹിയുടെ സച്ചിന് ലഭിച്ചു. കേരളത്തിനായി ഏറെ പ്രതീക്ഷയോടെ നടക്കാനിറങ്ങിയ സി.ടി നീതീഷ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെണ്‍കുട്ടികളുടെ അഞ്ചു കിലോ മീറ്റര്‍ നടത്തത്തില്‍ 26.20.73 സെക്കന്‍ഡില്‍ നടന്നെത്തി ബിഹാറിന്റെ ബന്ദന പട്ടേല്‍ സ്വര്‍ണം നേടി. പഞ്ചാബിന്റെ മഞ്ജു റാണി വെള്ളിയും (26.21.22) ഹരിയാനയുടെ പുഷ്പ (27.25.29) വെങ്കലവും നേടി. മലയാളിതാരങ്ങളായ സിജിന വര്‍ഗീസ്, ആര്‍ ഐശ്വര്യ, അഞ്ജലി ഷാബു എന്നിവര്‍ക്ക് 6, 7, 8 സ്ഥാനങ്ങളിലെത്താനേ കഴിഞ്ഞുള്ളൂ. ഹര്‍ഡില്‍സിലും കേരളം തിരിച്ചടി നേരിട്ടു. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഹീറ്റ്‌സില്‍ തന്നെ പരാജയം രുചിച്ച കേരളത്തിന് ആശ്വാസമായത് പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലഭിച്ച ഏക വെങ്കലം മാത്രമാണ്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15.39 സെക്കന്റില്‍ ഫിനിഷ് ചെയ്ത് അഞ്ജലി തോമസാണ് വെങ്കലം നേടിയത്. തെലങ്കാനയുടെ വൈ ജ്യോതി (14.68) സ്വര്‍ണവും ജാര്‍ഖണ്ഡിന്റെ സപ്നകുമാരി (14.69) വെള്ളിയും നേടി. ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ അല്‍ഡന്‍ അനില്‍ നരോന (14.36 സെക്കന്‍ഡ്) സ്വര്‍ണവും തമിഴ്‌നാടിന്റെ മഹാരാജ (14.59) വെള്ളിയും നേടി. വെങ്കലം പഞ്ചാബിന്റെ അമന്‍ദീപ് സിങിനാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 1500 മീറ്ററില്‍ കേരളത്തിന് അഭിമാനിക്കാന്‍ കിട്ടിയത് അനഘ ടോമിന്റെ വെങ്കലം മാത്രം. ജാര്‍ഖണ്ഡിന്റെ നീതുകുമാരി 4.53.58 സെക്കന്റില്‍ സ്വര്‍ണവും പശ്ചിമബംഗാളിന്റെ ഡോളി ഘോഷ് (5.00.49 ) വെള്ളിയും നേടി. 5:03.38 സെക്കന്റിലാണ് അനഘ ഫിനിഷ് ലൈന്‍ കടന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അസമിന്റെ അജയ്കുമാര്‍ ബിന്ദ് 4.03.30 സെക്കന്‍ഡില്‍ സ്വര്‍ണവും ഉത്തരാഖണ്ഡിന്റെ രാകേഷ് മണ്ഡല്‍ 4.04.66 സെക്കന്‍ഡില്‍ വെള്ളിയും മണിപ്പൂരിന്റെ പ്രശാന്ത് ലോധി 4.05.11 സെക്കന്‍ഡില്‍ വെള്ളിയും നേടിയപ്പോള്‍ കേരളത്തിന്റെ ടി പ്രണവ് അഞ്ചാമനായി.

റെക്കോര്‍ഡ്
വീഴ്ത്തി അയേഷ
ത്രോയിനങ്ങളില്‍ ഇന്നലെയും കേരളത്തിന് ഒന്നും ചെയ്യാനായില്ല. കിരീടം ലക്ഷ്യമിട്ടു കുതിക്കുന്ന ഉത്തര്‍പ്രദേശ് ഹാമര്‍ ത്രോയിലൂടെ ഇന്നലെ മെഡലുകള്‍ വാരിക്കൂട്ടി. ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മൂന്ന് മെഡലുകളും ഉത്തര്‍പ്രദേശ് നേടി. 68.28 മീറ്റര്‍ എറിഞ്ഞ് വിക്രാന്ത സ്വര്‍ണവും മുഹമ്മദ് അര്‍ഷ്‌ലാന്‍ 67.54 ) വെള്ളിയും മെരാജ് അലി (67.33) വെങ്കലവും നേടി. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അയേഷ പട്ടേല്‍ 52.71 മീറ്റര്‍ എറിഞ്ഞ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ഹരിയാനയുടെ പൂനം ജക്കര്‍ സ്ഥാപിച്ച 52.19 മീറ്ററിന്റെ റെക്കോര്‍ഡാണ് അയേഷ പട്ടേല്‍ എറിഞ്ഞു തകര്‍ത്തത്. 47.45 മീറ്റര്‍ എറിഞ്ഞ് ബീഹാറിന്റെ രാധന യാദവ് വെള്ളിയും 45.89 മീറ്റര്‍ ദൂരം ഹാമര്‍ പറത്തി മഹാരാഷ്ട്രയുടെ സ്‌നേഹ സൂര്യകാന്ത് യാദവ് വെങ്കലവും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ദീർഘദൂര എഫ്.ഇ.ഐ കുതിരയോട്ട ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി മലയാളിതാരം നിദ അന്‍ജും ചേലാട്ട്

latest
  •  43 minutes ago
No Image

കൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

Kerala
  •  2 hours ago
No Image

ഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്‌റംഗി  

National
  •  2 hours ago
No Image

ആര്‍.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്

Kerala
  •  3 hours ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

National
  •  4 hours ago
No Image

അല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍

International
  •  5 hours ago
No Image

എന്തുകൊണ്ട് ഈ നിഷ്‌ക്രിയത്വം?;  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  6 hours ago
No Image

മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍

National
  •  6 hours ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  6 hours ago