HOME
DETAILS

ഗാന്ധിജി തമസ്‌കരിക്കപ്പെട്ടതിനു പിന്നില്‍

  
backup
January 30 2017 | 19:01 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%bf-%e0%b4%a4%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa

ഇന്ത്യയെന്ന ആശയം രൂപപ്പെടുത്തുകയും യാഥാര്‍ഥ്യമാക്കിത്തീര്‍ക്കുകയും ചെയ്തതിന്റെ മുഖ്യശില്‍പിയായ ഗാന്ധിജിയെ മൂല്യമില്ലെന്ന പേരില്‍ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു തമസ്‌കരണം എന്ന് ആലോചിക്കേണ്ട സമയമാണിത്. അതിനു പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തകര്‍ക്കേണ്ട കാലവുമാണ്.

ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്കുള്ള ഭരണമാറ്റം മാത്രമായിരുന്നില്ല ഗാന്ധിജിക്കു സ്വാതന്ത്ര്യം. അധികാരം കിട്ടാന്‍വേണ്ടി സമരം ചെയ്ത നേതാവുമായിരുന്നില്ല ഗാന്ധിജി. ഗ്രാമീണജനതയ്ക്ക് നിര്‍ണായകാവകാശമുള്ള, മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായ, സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സഹനത്തിന്റെയും പാവനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഭരണക്രമത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു ഗാന്ധിജിയുടെ കണ്ണില്‍ സ്വാതന്ത്ര്യം.

അവിടെ ദേശഭേദവും ഭാഷാഭേദവും ജാതിഭേദവും മതഭേദവുമൊന്നും പരിഗണനാര്‍ഹമായ വിഷയങ്ങളല്ല. എല്ലാവര്‍ക്കും ഒരേ അവകാശത്തോടെ, ഒരേ പങ്കാളിത്തത്തോടെ, വിവേചനത്തിന്റെ ലാഞ്ചനപോലുമേല്‍ക്കാതെ ജീവിക്കാന്‍ കഴിയുന്ന വ്യവസ്ഥിതിയുണ്ടാകാനാണ് ഗാന്ധിജി ആഗ്രഹിച്ചത്.

പ്രഥമമായി താന്‍ ചെയ്യേണ്ടത് അത്തരമൊരു ധാരണയുടെ രൂപീകരണവും ശാക്തീകരണവുമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു ഗാന്ധിജി തന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തത്. ഗാന്ധിജിയുടെ ബഹുസ്വരതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെന്ന ആശയത്തെ യാഥാര്‍ഥ്യവും ശക്തവുമാക്കി.

ഗാന്ധിജിയുടെ ചിന്തകളിലെ സനാതനസംസ്‌കാരം ഗ്രാമീണജീവിതത്തെ നയിച്ച മൂല്യങ്ങളാണ്. വര്‍ണാശ്രമധര്‍മങ്ങള്‍ പാലിക്കുകയും മന്ത്രജപസാധനകള്‍ പിന്തുടരുകയും യജ്ഞ-യാഗ ആചരണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന വരേണ്യജീവിതരീതിയാണു സനാതനത്വമെന്ന നിലപാടിനോട് ഗാന്ധിജി തീര്‍ത്തും എതിരായിരുന്നു.

ഗാന്ധിജി സനാതനത്വത്തിനു നല്‍കിയ വിശാലമായ അര്‍ഥതലങ്ങളും ബഹുസ്വരതയെയും വൈവിധ്യങ്ങളെയും സനാതനത്വത്തിന്റെ തന്നെ സ്വഭാവങ്ങളായി പരിചയപ്പെടുത്തിയതുമൊക്കെയാണു ചാതുര്‍വര്‍ണ്യത്തിന്റെ സങ്കുചിതരാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നവരെ ഗാന്ധിജിക്കെതിരാക്കി മാറ്റിയത്.
തന്റെ മനസ്സില്‍ കൊണ്ടു നടക്കുന്ന സനാതനത്വത്തില്‍ നിന്ന് ഏതെങ്കിലും ജനവിഭാഗത്തെ ഏതെങ്കിലും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാനാവില്ലെന്ന് ഹെഡ്‌ഗേവാറിനോടു ഗാന്ധിജി തുറന്നുപറയുന്നുണ്ട്.

ആ വെളിപ്പെടുത്തല്‍ ശത്രുതയുടെ അടിസ്ഥാനകാരണമായി. 'സര്‍വധര്‍മ സമഭാവം' എന്നതു തികച്ചും ഗാന്ധിയന്‍ ജീവിതദര്‍ശനമായാണ് ഇന്നു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഇസ്‌ലാമും ക്രിസ്തുമതവുമൊക്കെ തീവ്രഹിന്ദുത്വവാദിയുടെ വീക്ഷണത്തില്‍ അന്യവും വൈദേശികവുമായ സംസ്‌കാരമാണ്. എന്നാല്‍, പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തില്‍ അവയ്ക്കു ധര്‍മത്തിന്റെ രണ്ടു സരണികള്‍ എന്ന പരിഗണനയാണുണ്ടായിരുന്നത്. അത്തരത്തില്‍ത്തന്നെയാണു ഗാന്ധിജിയും പരിഗണിച്ചത്.

ഇസ്‌ലാമിനുംക്രിസ്തുമതത്തിനുമെതിരായ ഹിംസാത്മകവും അല്ലാത്തതുമായ പോരാട്ടം തീവ്രവാദിയായ സനാതനിയുടെ ധര്‍മരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കുമ്പോള്‍ ഗാന്ധിജിയുടെ സര്‍വധര്‍മ സമഭാവനയില്‍ ഇസ്്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും സംരക്ഷണവും നിലനില്‍പുമാണു ധര്‍മരക്ഷാപ്രവര്‍ത്തനവുമായി പരിഗണിക്കപ്പെടുന്നത്. ഈ വ്യത്യാസം വളരെ വലുതും അനേകം രാഷ്ട്രീയസമസ്യകള്‍ ഉള്ളടങ്ങിയതുമാണ്.

വിഗ്രഹഭക്തിയെ കഠിനമായി അപഹസിച്ച കബീര്‍ദാസിന്റെ ജീവിതശീലങ്ങളില്‍ നിന്നാണു ഗാന്ധിജി തന്റെ പരിവര്‍ത്തനമുദ്രകളില്‍ ഒന്നായ ചര്‍ക്ക കണ്ടെത്തിയതെന്ന ചരിത്രസത്യം അധികമാരും രേഖപ്പെടുത്തിക്കണ്ടിട്ടില്ല.

നാസ്തിക ചിന്താഗതിക്കാരായി കണക്കാക്കപ്പെടുന്ന ചാര്‍വാകന്മാരുടെ ലളിതവേഷമാണ് ഗാന്ധിജിയെ അര്‍ധനഗ്നനായ ഫഖീറെന്നു വിശേഷിപ്പിക്കാനിടയാക്കിയ വേഷവിതാനത്തെലെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്തു ഗാന്ധിജി ഇസ്്‌ലാമിനെ അടുത്തറിയാന്‍ സമയം കണ്ടെത്തിയിരുന്നു.

പ്രവാചകജീവിതവും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നീ ഖലീഫമാരുടെ ജീവിതവും ഗാന്ധിജിയെ ആകര്‍ഷിച്ചിരുന്നു. അങ്ങനെയാണു ഖലീഫാ ഉമറിന്റെ ഭരണത്തില്‍ നീതിയുടെ അസാധാരണമായ സാന്നിധ്യം ഗാന്ധിജി തിരിച്ചറിയുന്നതും പ്രശംസിക്കുന്നതും.
ഇതേ ഗാന്ധിജി തന്നെ ക്രിസ്തുവിന്റെ ഗിരിപ്രഭാഷണങ്ങളെ ആശയസ്രോതസ്സായി കരുതുകയും ചെയ്യുന്നു.
ടോള്‍സ്‌റ്റോയിയുടെ സ്വാധീനത്തില്‍ നിന്നും ഗാന്ധിജി ക്രിസ്തുവിലേയ്ക്കു കൂടുതല്‍ ചെന്നെത്തുന്നുണ്ട്.

സനാതനത്വത്തിന്റെ സങ്കുചിത വക്താക്കളെ സംബന്ധിച്ച് ഇതൊന്നും സഹനീയമല്ല. നെഹ്്‌റുവിനെപോലെയോ ജിന്നയെപോലെയോ പുരോഗമനവീക്ഷണമുള്ള ആളായിരുന്നുകൊണ്ടു ഗാന്ധിജി ഇതരമതങ്ങളിലെ മൂല്യങ്ങളെ മാനിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നുവെങ്കില്‍ തീവ്രവാദികള്‍ക്ക് ഗാന്ധിജിയോട് എതിര്‍പ്പും പകയും ഉണ്ടാകുമായിരുന്നില്ല.

എന്നാല്‍, താന്‍ ശരിയായ സനാതനത്വത്തിന്റെ വക്തവാണെന്ന് അവകാശപ്പെടുകയും ഇന്ത്യന്‍ ജനതയില്‍ പ്രാചീന ബഹുസ്വരതയുടെ പ്രതീകപുരുഷനായി അംഗീകാരം പിടിച്ചുപറ്റുകയും ചെയ്ത ഗാന്ധിജിയെ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്കു വച്ച ുപൊറുപ്പിക്കാനാകുമായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  8 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  39 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago