HOME
DETAILS

'എല്ലാം ശരിയാക്കാന്‍' ട്രംപ് തന്നെ

  
backup
May 27, 2016 | 7:31 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ. സ്ഥാനാര്‍ഥിയാകാന്‍ വേണ്ട 1,237 പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനിലായിരിക്കും സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 16 പേരെ പിന്തള്ളിയാണ് ട്രംപ് ഒന്നാമതെത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലാരി ക്ലിന്റനെയോ ബേണി സാന്‍ഡേഴ്‌സനെയോ ആയിരിക്കും ട്രംപ് നേരിടുക.
കഴിഞ്ഞദിവസം വാഷിങ്ടണ്‍ പ്രൈമറി ജയിച്ച ട്രംപിനു സ്ഥാനാര്‍ഥിത്വത്തിനായി നാലുപേരുടെ പിന്തുണകൂടി ആവശ്യമായിരുന്നു. തുടക്കത്തില്‍ തീരുമാനമെടുക്കാതിരുന്ന അഞ്ചു പ്രതിനിധികള്‍ പിന്നീട് ട്രംപിനെ പിന്തുണയ്ക്കുമെന്നറിയിച്ചു രംഗത്തെത്തിയതോടെയാണ് അദ്ദേഹം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.
വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്കു പോകുന്ന ട്രംപ്, താന്‍ അമേരിക്കയുടെ പ്രസിഡന്റായാല്‍ ചൈന അമേരിക്കയോടു മാന്യമായി പെരുമാറുമെന്നും അല്ലെങ്കില്‍ ചൈനയെ ശരിയാക്കുമെന്നും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago