ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യും: മന്ത്രി മാത്യു ടി. തോമസ്
കോഴിക്കോട്: ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുമെന്ന് ജല വിഭവ മന്ത്രി മാത്യു ടി തോമസ്. കോഴിക്കോട് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ഗ്രൗണ്ട് വാട്ടര്‍ ഡെവലപ്‌മെന്റ്, ജലനിധി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌സ്, കേരള വാട്ടര്‍ അതോറിട്ടി വകുപ്പുകളിലെ ഉദ്യോഗസഥര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലം ശുദ്ധീകരിച്ച് നല്‍കുന്നതിനാണ് മുന്‍തൂക്കം. പണിതീരാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ജലം സംഭരിച്ച് ശുദ്ധീകരിച്ച് എത്തിക്കാന്‍ നടപടി സ്വീകരിക്കും. ജലനിധി പദ്ധതി പല പ്രദേശങ്ങളിലും എത്തിയിട്ടില്ല.
ഇവിടെ കുടിവെള്ളം വിതരണം ചെയ്യാന്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കും. ജലനിധി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിക്കും. മാര്‍ച്ച് 31ന് മുമ്പ് പദ്ധതി കമ്മിഷന്‍ ചെയ്യും. വരള്‍ച്ചയെ നേരിടാന്‍ സാധ്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കര്‍ണാടകയില്‍ പെയ്ത മഴ കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലെ ജല നിരപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ആശ്വാസ്യകരമാണ്. കുടിവെള്ളം വിതരണം ചെയ്യുന്നതിനാണ് ഇത്തവണ മുന്‍ഗണന, രണ്ടാമതായാണ് കൃഷി. ജലസേചന വകുപ്പിന്റെ നിരവധി സ്ഥലങ്ങളില്‍ കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കനാല്‍ വൃത്തിയാക്കുന്നത് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളക്ഷാമം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18004255313 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."