ഉച്ചഭക്ഷണ നിഷേധത്തില്‍ അടിയന്തര നടപടി വേണം: കെ.എസ്.ടി.യു
കല്‍പ്പറ്റ: ജില്ലയിലെ എയ്ഡഡ് സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം നിഷേധിച്ച വിദ്യാഭ്യാസ വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ ത്വരിതാന്വേഷണം നടത്തി കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാനാവശ്യമായ അടിയന്തര നടപടി വേണമെന്നും കേരളസ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍(കെ.എസ്.ടി.യു) മാനന്തവാടി ഉപജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ഏരിയ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ പനമരം എയ്ഡഡ് എല്‍.പി സ്കൂളിനാണ് ഉച്ചഭക്ഷണം വകുപ്പധികാരികള്‍ നിഷേധിക്കുന്നത്. സംസ്ഥാനത്ത് കേന്ദ്ര പദ്ധതി പ്രകാരം തുടങ്ങുകയും നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന 35 സ്കുളുകളാണുള്ളത്. കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മറ്റ് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട്.
എന്നാല്‍ ജില്ലയിലെ ഏക സ്കൂളായ പനമരത്തിന്റെ അപേക്ഷയില്‍ നടപടി സ്വീകരിക്കാതെ നീട്ടികൊണ്ട് പോവുകയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നഒം കണ്വന്ഷന് അഭിപ്രായപ്പെട്ടു. എം.കെ നാസര്‍ പനമരം ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി നാസര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം മമ്മു, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ, പി.എം സീനത്ത്, സെക്രട്ടറി കെ.എം മുഹമ്മദ് റാഫി, പി.കെ ജസ്ന, പി മമ്മുട്ടി, എം.പി ഷൈമ, തൗഫീഖ, യു.കെ ഷമീന, എ മുഹമ്മദ് അലി, പി അബ്ദുല്‍ നിസാര്‍, അബ്ദുല്‍ ജലീല്‍, കെ സലാം, കെ സിദ്ധീഖ് സംസാരിച്ചു.
ഇ.ടി റിഷാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മാനന്തവാടി ഉപജില്ലാ കമ്മിറ്റി ഭാരവാഹികളായി സി നാസര്‍(പ്രസി), പി.എം മുനീര്‍(ജ.സെക്ര), കെ.സി ഹാരിസ്(ട്രഷ), ടി അബ്ദുസലാം, സി സക്കീന(വൈ.പ്രസി), കെ.എം അസ്ലം, നവാസ് മൂന്നാംകൈ(സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."