യു.എ.പി.എ എങ്ങനെ തടയാന്‍ പറ്റുമെന്നു ചിന്തിക്കണം: കല്‍പറ്റ നാരായണന്‍
കണ്ണൂര്‍: യു.എ.പി.എ നിയമം എങ്ങിനെ തടയാന്‍ പറ്റുമെന്ന കാര്യം ചിന്തിക്കേണ്ടതാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. കരിനിയമങ്ങള്‍ രാജ്യത്ത് സ്വരാജിന്റെ കണിക പോലുമില്ലാതാക്കി. ഭവിഷ്യത്തിനെ കുറിച്ച് ചിന്തിക്കാത്തവരാണ് യു.എ.പി.എ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മതാന്ധതക്കെതിരെ മഹാത്മജിക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റംചെയ്ത ഒരാളെ വധശിക്ഷക്ക് വിധേയമാക്കിയതുകൊണ്ട് രാജ്യത്ത് കുറ്റങ്ങള്‍ കുറയുന്നില്ല. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന നയത്തില്‍ നിന്നു രാഷ്ട്രീയ നേതൃത്വങ്ങള്‍ പി
ന്തിരിയണം.
സ്വന്തം വീട്ടില്‍ നിന്നു സഹനത്തിന്റെയും ഉപവാസത്തിന്റെയും പാഠങ്ങള്‍ പഠിച്ചാണ് ഗാന്ധിജി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടത്തിലേക്ക് കടന്നു ചെന്നത്. ലോകത്ത് രണ്ട് രക്തസാക്ഷികളാണ് ഉണ്ടായിരുന്നതെന്നും അത് മഹാത്മജിയും മറ്റൊരാള്‍ യേശു ക്രിസ്തുവുമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. സുരേഷ് ബാബു എളയാവൂര്‍, എന്‍.പി ശ്രീധരന്‍ സംസാരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമാബാലകൃഷ്ണന്‍, പി രാമകൃഷ്ണന്‍, വി.എ നാരായണന്‍, എം നാരായണന്‍കുട്ടി, യു.ഡി.എഫ് ചെയര്‍മാന്‍
പ്രൊഫ. എ.ഡി മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ചന്ദ്രന്‍ തില്ലങ്കേരി, എം.പി മുരളി, സോണി സെബാസ്റ്റ്യന്‍, കെ.പി പ്രഭാകരന്‍ എന്‍.പി
ഉണ്ണിക്കൃഷ്ണന്‍, തോമസ് വക്കത്താനം, വി.വി പുരുഷോത്തമന്‍, ജോഷി കണ്ടത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."