ഹമീദ് കേളോട്ടിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ബദിയടുക്ക: അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായി കഴിഞ്ഞ ദിവസം മരണപ്പെട്ട മുന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഹമീദ് കേളോട്ടിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ആഴ്ച ഉച്ചയോട പള്ളിക്കര കല്ലിങ്കാലില്‍ വച്ചാണ് ഹമീദ് അപകടത്തില്‍പെട്ടത്.
ഹമീദ് സഞ്ചരിച്ച ബൈക്കില്‍ എതിരേ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പരുക്കു ഗുരുതരമായതിനാല്‍ മംഗളൂരുവിലെയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രിയനേതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും രാവിലെ മുതല്‍ തന്നെ ഹമീദിന്റെ ബീജന്തടുക്കയിലെ കേളോട്ടെ വീട്ടിലെത്തിയിരുന്നു. വൈകീട്ട് നാലുമണിയോടെ മയ്യിത്ത് വീട്ടിലെത്തിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി നേതൃത്വം നല്‍കി. തുടര്‍ന്ന്് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബീജന്തടുക്ക ജുമാമസ്ജിദില്‍ ഖബറടക്കി. ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്്‌ലിയാര്‍, സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ കുന്നുംകൈ, നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി, കെ.എസ് ഷമീറലി തങ്ങള്‍ കുമ്പോല്‍, മദ്‌റസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കേയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, മുസലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹ്്മാന്‍, ടി.ഇ അബ്ദുല്ല, എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, ട്രഷറര്‍ സുഹൈര്‍ അസ്ഹരി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുല്‍ സലാം ദാരിമി ആലംപാടി, സി അഹമ്മദ് മുസ്്‌ലിയാര്‍, ഹസലു റഹ്്മാന്‍ ദാരിമി, പി.എസ് ഇബ്രാബിം ഫൈസി പള്ളംങ്കോട്, ടി.പി അലി ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ആദം ദാരിമി, ഖലീല്‍ ദാരിമി ബെളിഞ്ച, ബദ്‌റൂദ്ധീന്‍ ചെങ്കള, എം.എ ഖലീല്‍, സിദ്ധീഖ് ബെളിഞ്ചം, റഷീദ് ബെളിഞ്ചം, പി.എച്ച് അസ്ഹരി, ഇര്‍ഷാദ് ഇര്‍ഷാദി, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."