HOME
DETAILS
MAL
കമല്‍ഹാസനെതിരേ കോടതിയിലും പൊലിസിലും പരാതി
backup
January 05 2018 | 21:01 PM
കോയമ്പത്തൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍.കെ നഗറിലെ വോട്ടര്‍മാര്‍ പണം വാങ്ങിയാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി ദിനകരനെ ജയിപ്പിച്ചതെന്ന ആരോപണം ഉന്നയിച്ച കമല്‍ ഹാസനെതിരേ കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഉദുമല്‍പേട്ട പൊലിസിലും പരാതി. അഡ്വ: സാദിഖ് പാഷയാണ് ഉദുമല്‍പേട്ട പൊലിസില്‍ പരാതി നല്‍കിയത്. ദിനകരന്‍ വിഭാഗം അണ്ണാ ഡി.എം.കെ യിലെ ഇളങ്കോവനാണ് കോയമ്പത്തൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. കേസ് 12ന് പരിഗണനക്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."