HOME
DETAILS
MAL
നിര്‍ധന കുടുംബങ്ങളുടെ വീട് വൈദ്യുതീകരണത്തിനായി വിദ്യാര്‍ഥികള്‍
backup
January 31 2017 | 07:01 AM
എടപ്പാള്‍: പഞ്ചായത്തിലെ നിര്‍ധനരായ നാല് കുടുംബങ്ങളുടെ വീട് വൈദ്യുതീകരിക്കുക എന്ന ലക്ഷ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്.
ആനക്കര എ.ഡബ്ലിയു.എച്ച് കോളജിലെ വിദ്യാര്‍ഥികളാണ് നിര്‍ധന കുടുംബങ്ങളുടെ വീട് വൈദ്യുതീകരണത്തിനായി രംഗത്ത് വന്നത്. പദ്ധതിക്കായുള്ള ഫണ്ടണ്ട് സമാഹരണത്തിനായി വിദ്യാര്‍ഥികള്‍ എടപ്പാള്‍ ടൗണിലെ കടകള്‍ കയറിയിറങ്ങിയും യാത്രക്കാരില്‍ നിന്നും ധനമാഹരണം നടത്തി.
വീട് നിര്‍മാണം പൂര്‍ത്തിയായിട്ടും സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. വയറിങ് ജോലികള്‍ക്കായുള്ള ഫണ്ടണ്ട് സമാഹരണമാണ് ഇപ്പോള്‍ നടത്തുന്നത്. കൂടാതെ വൈദ്യുതി വകുപ്പിന്റെ പദ്ധതികളും ഇതിനായി ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."