കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് സമയബന്ധിതമായി നടപ്പിലാക്കണം: കെ.ജി.ഒ.എഫ്
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് സമയബന്ധിതമായി നടപ്പിലാക്കണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിനകത്തും പുറത്തുമുള്ള എല്ലാ വകുപ്പുകളിലേയും അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റുകളില്‍ നിശ്ചിത ശതമാനം കെ.എ.എസില്‍ ഉള്‍പ്പെടുത്തണം. കെ.ജി.ഒ.എഫിന്റെ രൂപീകരണം മുതല്‍ സംഘടന ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
ഭരത് ഭൂഷന്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അതിനെ അട്ടിമറിച്ചു. സെക്രട്ടറിയേറ്റിലെ ചില വകുപ്പുകളിലെ ഫയലുകളില്‍ അടയിരിക്കുന്ന പ്രകൃതം കണ്ടുവരുന്നു. സെക്രട്ടറിമാര്‍ വരെ കാണേണ്ട ഫയലുകള്‍ പോലും താഴേക്ക് വിട്ട് കുറിപ്പ് എഴുതിപ്പിക്കുന്നു. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ ഒരു പൊളിച്ചെഴുത്ത് ആവശ്യമായി മാറിയിരിക്കുന്നു. കാലതാമസം മൂലവും കാര്യശേഷിയില്ലയ്മ മൂലവും പദ്ധതികള്‍ നടപ്പാക്കാതെ പോകുന്നത് സംസ്ഥാനത്തിനാകെ നഷ്ടമുണ്ടാക്കുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇതിന് പരിഹാരം ഉണ്ടാക്കാന്‍ കെ.എ.എസ് ന് കഴിയും.
ഐ.എ.എസ് ന് താഴെയായി കാര്യക്ഷമതയുള്ള ഒരു രണ്ടാംനിര നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. കേരള സിവില്‍ സര്‍വിസായി പരിഗണിക്കുന്നതിനാല്‍ ഐ.എ.എസ് ലേക്കുള്ള ഫീഡര്‍ കാറ്റഗറിയായി മാറാനും കഴിയും.
കാര്യമായ പരിശീലനവും വിജ്ഞാനവും ലഭിക്കുന്നതിനാല്‍, ഏത് വകുപ്പുകളിലും കര്‍മ്മ ശേഷിയോടെ പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സര്‍വിസിന്റെ തന്നെ മുഖഛായ മാറ്റിയെടുക്കാന്‍ കഴിയും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെല്ലാം നടപ്പിലാക്കി കഴിഞ്ഞ സേറ്റ് സിവില്‍ സര്‍വിസ് സമയബന്ധിതമായി തന്നെ കേരളത്തിലും നടപ്പിലാക്കണം. ചില വകുപ്പുകളില്‍ വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കാണുന്നില്ല. കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്താനാണ് ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്നും, ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ ഒഴിവാക്കാന്‍ അനോമലി കമ്മിറ്റി ഉടന്‍ രൂപീകരിക്കണമെന്നും കെ.ജി.ഒ.എഫ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ.ബി. ബാഹുലേയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി.ഒ.എഫ് നേതാക്കളായ അനില്‍ ഗോപിനാഥ്, ജി. രാജ്‌മോഹന്‍, ഡോ.പി.ഡി. കോശി, ഡോ.എസ്.കെ. സത്യരാജ്, ജെ. സജീവ്, ഡോ.ജെ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."