HOME
DETAILS

അമേരിക്കയില്‍ 200 വര്‍ഷത്തിനിടെ പ്രവേശന വിലക്ക് ആറു തവണ

  
backup
January 31 2017 | 20:01 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-200-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4

അമേരിക്കയില്‍ വിദേശികളെ 200 വര്‍ഷത്തിനിടെ വിലക്കുന്നത് ആറാം തവണ. ആറു പ്രസിഡന്റുമാരുടെ ഭരണകാലത്തായിരുന്നു വിലക്കുകള്‍. കഴിഞ്ഞ ദിവസം ട്രംപ് മുസ്‌ലിംകളെ വിലക്കിയ നടപടി രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് ജൂതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തോട് സാമ്യമുള്ളതാണ്.
ജൂത വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിറ്റ്‌ലറുടെ കൊടുക്രൂരതകള്‍ക്കിടയിലും അമേരിക്ക ജൂതര്‍ക്ക് അഭയം നല്‍ക്കാന്‍ തയാറായിരുന്നില്ല. ജൂത കൂട്ടക്കുരിതിക്ക് വഴിയൊരുക്കിയത് ഇതാണ്. ചരിത്രത്തിലെ വിലക്കുകള്‍ ഇവയാണ്.

ചൈനക്കാര്‍ക്കുള്ള വിലക്ക്
1882 മെയ് ആറിന് അന്നത്തെ പ്രസിഡന്റായിരുന്ന ചെസ്റ്റര്‍ ആര്‍തര്‍ ചൈനിക്കാരായ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രത്യേകിച്ച് ഖനി മേഖലയിലുള്ളവര്‍ക്ക്.
പത്തു വര്‍ഷത്തേക്കായിരുന്നു വിലക്ക്. അമേരിക്ക കടുത്ത തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്ന സമയത്തായിരുന്നു വിലക്ക്. അന്ന് യു.എസിലുള്ളവര്‍ക്ക് രാജ്യത്ത് തുടരണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് തിരിച്ച് വിസ നല്‍കില്ലെന്നും യു.എസ് അറിയിച്ചു.
1892ല്‍ ഈ നിയമം അവസാനിച്ചെങ്കിലും താല്‍ക്കാലികമായി 10 വര്‍ഷത്തേക്ക് തുടരുമെന്ന് യു.എസ് അറിയിച്ചു. ഇക്കാലയളവില്‍ ചൈനക്കാരുടെ താമസസ്ഥലങ്ങളടക്കമുള്ളവ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് യു.എസ് അറിയിച്ചു. 1943ലെ മാഗ്നുസന്‍ നിയമത്തോടെയാണ് വിലക്കിന് അയവ് വന്നത്.

ജൂത വിലക്ക്
രണ്ടാം ലോക മഹായുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് രാജ്യത്തേക്കുള്ള അഭയാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജൂത വിഭാഗത്തിലുള്ളവരെയാണ് കൂടുതലും വിലക്കിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അഭയാര്‍ഥികള്‍ ഭീഷണിയാണെന്ന് റൂസ്‌വെല്‍റ്റ് പറഞ്ഞു. അഭയാര്‍ഥി സംഘങ്ങള്‍ക്കൊപ്പം നാസി ചാരന്‍മാരുണ്ടെന്ന് അദേഹം തുറന്നടിച്ചു.
ഇതേ തുടര്‍ന്ന് ജൂതന്‍മാരായ 937 യാത്രക്കാരുമായി വന്ന സെന്റ് ലൂയിസ് ഓഷ്യന്‍ ലൈനര്‍ എന്ന കപ്പല്‍ യു.എസ് യൂറോപ്പിലേക്ക് തിരിച്ചയച്ചു. ഇതിലുണ്ടായിരുന്ന മുഴുവന്‍ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് ഗ്രൂപ്പ് കൊലപ്പെടുത്തി.

അരാജകവാദി വിലക്ക്
അരാജകവാദികളെ രാജ്യത്തിന് പുറത്താക്കുന്ന നിയമം റൂസ്‌വെല്‍റ്റ് തന്നെയാണ് ഒപ്പുവച്ചത്. 1901ല്‍ പ്രസിഡന്റ് വില്യം മക്കിന്‍ലിയെ, ലിയോണ്‍ സോള്‍ഗോസ് എന്ന അരാജകവാദി വെടിവച്ചതിനെ തുടര്‍ന്നാണ് ഈ നിയമം നിലവില്‍ വന്നത്. പോളിഷ് കുടിയേറ്റക്കാരുടെ മകനായിരുന്നു ഇയാള്‍. അപസ്മാര രോഗമുള്ളവര്‍, ഭിക്ഷക്കാര്‍, അഭിസാരികകളെ രാജ്യത്തേക്ക് കടത്തുന്നവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും വിലക്കേര്‍പ്പെടുത്തിയത്.

കമ്മ്യൂണിസ്റ്റ് വിലക്ക്
1950 ഓഗസ്റ്റ് 23നാണ് കമ്മ്യൂണിസ്റ്റുകാരെ വിലക്കിയ ബില്‍ പാസാക്കിയത്. പ്രസിഡന്റ് ഹാരി ട്രൂമാന്‍ എതിര്‍ത്ത് വോട്ടു ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിയമം പാസാക്കിയതെന്ന് യു.എസ് വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ളവര്‍ക്ക് പൗരത്യത്തിനായി അപേക്ഷിക്കാനാവില്ലെന്ന് യു.എസ് അറിയിച്ചു.

ഇറാന്‍കാര്‍ക്കുള്ള വിലക്ക്
1979ല്‍ ഇറാനിലെ പ്രതിസന്ധിയെ തുടര്‍ന്ന് യു.എസ് എംബസിയിലെ 52 അമേരിക്കക്കാരെ 444 ദിവസം തടവില്‍ വച്ച സംഭവത്തെ തുടര്‍ന്നാണ് ഇറാന് വിലക്കേര്‍പ്പെടുത്തിയത്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കുകയും ഇറാന്‍കാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുകയും ചെയ്തു.

എച്ച്.ഐ.വി
ബാധിതരെയും വിലക്കി
1987ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കാലഘട്ടത്തില്‍ എച്ച്.ഐ.വി രോഗബാധ ഗുരുതര രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി. ഇതോടെ രോഗമുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതിന് യു.എസ് വിലക്കേര്‍പ്പെടുത്തി.
പരസ്പരം സംസാരിച്ചാലോ, ഹസ്തദാനം ചെയ്താലോ രോഗം പടരുമെന്ന് തെറ്റിദ്ധാരണയിലായിരുന്നു വിലക്ക്. 2009ല്‍ ഒബാമയാണ് ഈ വിലക്ക് പിന്‍വലിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  19 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago